സുൽത്താൻ ബത്തേരി: ചുള്ളിയോട് റോഡിൽ കോളിയാടി അച്ഛൻ പടിക്ക് സമീപത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടത്തിൽ ബൈക്ക് യാത്രികരായ കോളിയാടി സ്വദേശി ഷമീർ (35), വാഴവറ്റ സ്വദേശി അനു എസ് കുമാർ [30], കാർ യാത്രികരായ സഹീറ [38], റിഷിൻ എന്നിവർക്ക് പരിക്കേറ്റു. ഇവരെ സുൽത്താൻ ബത്തേരിയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇരു വാഹനങ്ങളും ചുള്ളിയോട് ഭാഗത്തുനിന്ന് ബത്തേരിയിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത് ഇന്നലെ രാത്രി 8.30 യോടെയാണ് അപകടം ഗുരുതര പരിക്കേറ്റ ബൈക്ക് യാത്രികരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.