മാനന്തവാടി: വിൽപ്പനയ്ക്കായി സൂക്ഷിച്ച മാരക മയക്കുമരുന്നായ എം.ഡി.എം.യുമായി യുവാവ് പിടിയിൽ. മാനന്തവാടി, പാണ്ടിക്കടവ്, ചോലമലയിൽ വീട്ടിൽ ജെ. ജിജോ(34)യെയാണ് മാനന്തവാടി ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ പി. റഫീക്കിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. ജിജോ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട് പോലീസ് നിരീക്ഷണത്തിൽ കഴിഞ്ഞുവരുന്നയാളാണ്. ഇയാൾക്ക് മാനന്തവാടി, വെള്ളമുണ്ട, പനമരം പോലീസ് സ്റ്റേഷനുകളിൽ കേസുകളുണ്ട്.
26.07.2025 തീയ്യതി രാത്രിയോടെ ചാമാടിപൊയിൽ എന്ന സ്ഥലത്തെ ഷെഡിൽ വെച്ചാണ് ഇയാൾ പിടിയിലാകുന്നത്. 2.692 ഗ്രാം MDMA യാണ് പിടിച്ചെടുത്തത്. എസ്.ഐ എം.സി പവനൻ, എസ്.സി.പി.ഒ മനു അഗസ്റ്റിൻ, സി.പി.ഒമാരായ എ.ബി. ശ്രീജിത്ത്, ടി.കെ. രാജേഷ്, ശരത് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.
Share