വെട്ടി ഒഴിഞ്ഞ തോട്ടം എസ് എസ് എം യൂ പി സ്ക്കൂളിൽ സുരക്ഷാ ബോധവൽക്കരണ സെമിനാർ പി.ടി.എ പ്രസിഡൻ്റ് കെ.പി നാസർ ഉദ്ഘാടം ചെയ്തു. NDRF 4 th ബറ്റാലിയൻ ടീം commanding officer സൂരജിൻ്റെ നേതൃത്വത്തിലുള്ള 12 അംഗ ടീം ക്ലാസിന് നേതൃത്വം നൽകി. ദൈനംദിന ജീവിതത്തിൽ സംഭവിക്കുന്ന ഓരോ പ്രശ്നങ്ങളേയും എങ്ങനെ നേരിടാം എന്നതിനെ കുറിച്ച് കുട്ടികൾക്ക് കൃത്യമായ അവബോധം നൽകാൻ ഈ ക്ലാസിലൂടെ സാധിച്ചു. സ്ക്കൂൾ സുരക്ഷാ ക്ലബ്ബും നല്ല പാഠം ക്ലബ്ബും സംയുക്തമായി നടത്തിയ പരിപാടിയിൽ ഹെഡ്മാസ്റ്റർ നസീഫ് സീ.പി ,പി.ടി എ വൈസ് പ്രസിഡൻ്റ് ഷംസീർ കന്നൂട്ടിപ്പാറ, MPTA പ്രസിഡൻ്റ് റഷീദ, CRCC രാലിസ രാജു, സുബൈർ ck ,രജില പി എന്നിവർ പങ്കെടുത്തു