കോട്ടയം: മുണ്ടക്കയത്തിന് സമീപം മതംബയിൽ കാട്ടാനയുടെ ആക്രമണത്തിൽ ടാപ്പിങ് തൊഴിലാളി കൊല്ലപ്പെട്ടു. കാഞ്ഞിരപ്പള്ളി തമ്പലക്കാട് കുറ്റിക്കാട്ട് പുരുഷോത്തമൻ (64) ആണ് മരിച്ചത്.
പാട്ടത്തിനെടുത്ത റബ്ബർ ടാപ്പ് ചെയ്യുന്നതിനിടെ കാട്ടാന ആക്രമിക്കുകയായിരുന്നു. തുമ്പിക്കൈ കൊണ്ടുള്ള അടിയേറ്റാണ് മരണം സംഭവിച്ചത്. സ്ഥലം പാട്ടത്തിനെടുത്ത് റബർ ടാപ്പിങ് നടത്തുന്ന പുരുഷോത്തമൻ മകനൊപ്പമാണ് ഇവിടെയെത്തിയതെന്ന് പറയപ്പെടുന്നു