താമരശ്ശേരി :കട്ടിപ്പാറ പഞ്ചയത്തിലെ അമ്പയത്തോട് നിയമം ലംഘിച്ചും പരിസരമലിനീകരണം നടത്തിയും പ്രവര്‍ത്തിക്കുന്ന ഫ്രഷ്കട്ടിനെതിരെ ജനരോഷം നടക്കുന്നതിനിടെ ഫാക്ടറി തൊഴിലാളികളെ അക്രമിച്ചു എന്ന വ്യാച പ്രചരണംനടത്തി സിഐടിയു താമരശ്ശേരിയില്‍ പ്രകടനം നടത്തുകയും ഡിവെെഎസ്പിക്ക് പരാതി നല്‍കുകയും ചെയ്തതിലൂടെ സിപിഎമ്മിന്റെ ഇരട്ടമുഖം വെളിവായതായി സമര സമിതി ആരോപിച്ചു.
ഇന്നലെ വൈകുന്നേരം
സമരക്കാരും ഫ്രഷ് കട്ടിന്റെ തൊഴിലാളികൾ എന്ന വ്യാജേന സാമൂഹ്യവിരുദ്ധരായ ഗുണ്ടകളും തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. സംഘർഷത്തിൽസമര സമിതി വനിത മെമ്പർമാരടക്കം നിരവധി സ്ത്രീകൾക്കും മറ്റ് പ്രവർത്തകർക്കും പരിക്കേറ്റിരുന്നു.ഒരാളുടെ പരിക്ക് സാരമായതിനാൽ മെഡിക്കല്‍ കോളേജിൽ ചികിത്സയിലാണ്.
ഈ സംഭവത്തെയാണ് തൊഴിലാളികളെ
മാരകമായി ആക്രമിച്ചു
പരിക്കേൽപ്പിച്ചു എന്ന രീതിയിൽ
സിഐടിയു അപലപിക്കുകയും വിഷയത്തിൽ സമര സമിതി പ്രവർത്തകർക്കെതിരെ
നടപടിയെടുക്കണമെന്നും സി ഐ ടി യു ആവശ്യപ്പെട്ടത്.
ഷോപ്പ്സ് & കമേഴ്സ്യൽ എംപ്ലോയീസ് യൂണിയൻ കോഴിക്കോട് ജില്ലാ സെക്രട്ടറി സജീഷ്,ട്രഷറർ ശശികുമാർ.
CITU താമരശ്ശേരി ഏരിയ സെക്രട്ടറി ടിസി വാസു
എന്നിവർ അക്രമകാരികൾക്ക് വേണ്ടി ഡിവൈഎസ്പിയെ
കാണുകയും ചെയ്തതിലൂടെ ഇരട്ടത്താപ്പ് വെളിച്ചത്തായതായി സമരസമിതി ആരോപിച്ചു.
ഒരു ഭാഗത്ത് ഇരകളായ സിപിഎം പ്രവർത്തകർ സമരത്തിന് അനുഭാവം പ്രകടിപ്പിക്കുമ്പോൾ മറുഭാഗത്ത് തൊഴിലാളികളുടെ സംരക്ഷകരാണെന്ന വ്യാജേന ചില സിപിഎം നേതാക്കൾ അനേകായിരം ജനങ്ങൾ നിത്യ ജീവിതത്തിന് ഉപയോഗിക്കുന്ന ഇരുത്തുള്ളി പുഴയിലേക്ക് മാലിന്യം തള്ളിയും കടുത്ത ദുർഗന്ധം വമിപ്പിച്ച് വായു മലിനീകരണം നടത്തുകയും ചെയ്യുന്ന ജനവിരുദ്ധ ഫാക്ടറിക്ക് അനുകൂലമായും നിൽക്കുകയാണെന്ന് അവര്‍ ആരോപിച്ചു.
സിപിഎം പ്രവർത്തകരടക്കമുള്ള എല്ലാ രാഷ്ട്രീയ സാമൂഹിക സംഘടനകളും അടങ്ങുന്ന നാട്ടുകാരുടെ ശക്തമായ സമരത്തെ തുടർന്ന് സമരക്കാരുമായി ഉണ്ടാക്കിയ ധാരണ മൂലം താത്കാലികമായി അടച്ച്പൂട്ടിയ സ്ഥാപനം ധാരണ ലംഘിച്ച് കൊണ്ട് വീണ്ടും തുറന്ന് അന്തരീക്ഷ മലിനീകരണം നടത്തി ജനജീവിതം ദുസ്സഹമാക്കുകയാണ്. ഇതിനെതിരെ നാട്ടുകാർ കുറച്ചു ദിവസമായി സ്ഥാപനത്തിന് മുന്നില്‍ നിരാഹാര സമരം നടത്തി വരികയായിരുന്നു.ഇതിനടയിലേക്ക് രാത്രിയോടെ ഗുണ്ടകളെ ഇറക്കി അക്രമം അഴിച്ചു വിടുകയായിരുന്നു.
ജീവൻ ത്യജിച്ചും ഫാക്ടറി അടച്ചു പൂട്ടുന്നത് വരെ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് സമര സമിതി അറിയിച്ചു
ഇന്ന് സമര സമിതിയുടെ നേതൃതത്തിൽ പ്രധിഷേധ പ്രകടനം താമരശ്ശേരിയിൽ നടത്തിയിരുന്നു.