മടവൂർ:കർഷക കോൺഗ്രസ് നേതാക്കളുടെ അറസ്റ്റിൽ പ്രതിഷേധിച്ച് മടവൂർ മണ്ഡലം കർഷക കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മയും പ്രകടനവും സംഘടിപ്പിച്ചു .ഡി സി സി എക്സിക്യൂട്ടീവ് കമ്മറ്റി അംഗം പി കെ സുലൈമാൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അരിയിൽ ഇസ്മായിൽ അധ്യക്ഷത വഹിച്ചു. വി. സലാം മാസ്റ്റർ, കെ സന്തോഷ്,ബിന്ദുഗിരീഷ്,ആരാമം കോയ,പി നാസർ യുകെ. മുഹമ്മദ് അബ്ദുറഹിമാൻ, കെ ജനാർദ്ദനൻ, എം കെ രാജൻ, സന്തോഷ് ബാബു തുടങ്ങിയവർ നേതൃത്വം നൽകി.