മോസ്‌കോ: റഷ്യയിൽ വൻ ഭൂകമ്പം. റഷ്യയുടെ കിഴക്കൻ കാംചത്ക ഉപദ്വീപിൽ 8.7 തീവ്രത രേഖപ്പെടുത്തിയ ചലനം ആണ് അനുഭവപ്പെട്ടത്. പിന്നാലെ സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. റഷ്യക്ക് പുറമെ ജപ്പാനിലും അമേരിക്കയിലും സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. റഷ്യയുടെ വിദൂര കിഴക്കൻ പ്രദേശമായ പെട്രോപാവ്‌ലോവ്‌സ്ക്-കാംചത്സ്കിയിൽ നിന്ന് 136 കിലോമീറ്റർ (84 മൈൽ) കിഴക്കായിട്ടാണ് ഭൂകമ്പം ഉണ്ടായതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ അറിയിച്ചു.
ദശകങ്ങളിലെ ഏറ്റവും ശക്തമായ ചലനങ്ങളിൽ ഒന്നായിരുന്നു ഇപ്പോഴത്തേത് എന്നാണ് ടെലിഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിൽ കാംചത്ക ഗവർണർ വ്‌ളാഡിമിർ സോളോഡോവ് പറഞ്ഞത്. "വിനാശകരമായ സുനാമി തിരമാലകൾ" ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ചില തീരപ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കണമെന്നും അദ്ദേഹം നിർദേശം നൽകി. തീരപ്രദേശങ്ങളിൽ 3 മീറ്റർ (9.8 അടി) വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചതായി ജാപ്പനീസ് അധികൃതർ പറഞ്ഞു. റഷ്യയുടെ വിദൂര കിഴക്കൻ പ്രദേശമായ പെട്രോപാവ്‌ലോവ്‌സ്‌ക്-കാംചാറ്റ്‌സ്‌കി നഗരത്തിന് 136 കിലോമീറ്റർ (85 മൈൽ) കിഴക്കായിട്ടാണ് 8.7 തീവ്രതയുള്ള ഭൂകമ്പം ഉണ്ടായതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ (യുഎസ്‌ജിഎസ്) അറിയിച്ചു. സ്ഥിതി ഗുരുതരമാണെന്ന് വിർജീനിയ ടെക്കിലെ സുനാമി വിദഗ്ദ്ധനായ റോബർട്ട് വീസ് പറഞ്ഞു.