താമരശേരി :ജൂലായ് -29
തൊഴിലുറപ്പ് പദ്ധതി തകർക്കാനുളള കേന്ദ്രസർക്കാറിന്റെ തെറ്റായ നയങ്ങൾ െക്കതിരെ എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ താമരശേരി ഏരിയാകമ്മിറ്റിയുടെ നേതൃത്വത്തിൽ താമരശേരി പോസ്‌റ്റ്‌ഓഫീസിലേക്ക് മാർച്ച് നടത്തി.
കാരാടിയിൽ നിന്നാരംഭിച്ചമാർച്ച് പോസ്റ്റ് ഓഫീസിന് മുമ്പിൽ പൊലീസ് തടഞ്ഞു. തുടർന്ന് നടന്ന ധർണ്ണ കെഎസ്‌കെടിയു ജില്ലാവൈസ്‌പ്രസിഡണ്ട് കെ ബാബു ഉദ്‌ഘാടനം ചെയ്‌തു. ഏരിയാ പ്രസിഡന്റ് ശ്രീജ ബിജു അധ്യക്ഷയായി.
ജില്ലാകമ്മിറ്റിയംഗങ്ങളായ എം എം സുധീഷ്‌കുമാർ കുന്ദമംഗലം,നിധീഷ് കല്ലുളളതോട്,കെ.കെ അപ്പുക്കുട്ടി എന്നിവർ സംസാരിച്ചു.
ഏരിയാ സെക്രട്ടറി കെകെ പ്രദീപൻ സ്വാഗതവും ടി ടി മനോജ് കുമാർ നന്ദിയും പറഞ്ഞു.