ലണ്ടന്‍: വിമാനയാത്രയ്ക്കിടെ ബോംബ് ഭീഷണിയുയര്‍ത്തിയ ഇന്ത്യക്കാരന്‍ സ്‌കോട്ലന്‍ഡില്‍ അറസ്റ്റില്‍. 41 കാരനായ അഭയ് നായക് ആണ് ലൂട്ടനില്‍നിന്ന് ഗ്ലാസ്ഗോയിലേക്ക് പോകുകയായിരുന്ന ഈസിജെറ്റ് വിമാനത്തില്‍ ബോംബ് ഭീഷണി മുഴക്കിയതിന് അറസ്റ്റിലായത്. മുസ്‌ലിം ആണെന്ന് വരുത്തിത്തീര്‍ക്കാന്‍ 'അല്ലാഹുഅക്ബര്‍' വിളിയോടെയാണ് ഇയാള്‍ തന്റെ നാടകം ആരംഭിച്ചത്. 'അമേരിക്കയ്ക്ക് മരണം, ട്രംപിന് മരണം' എന്നും ഇയാള്‍ മുദ്രാവാക്യം വിളിച്ചു. സ്‌കോട്ലന്‍ഡ് ട്രംപ് സന്ദര്‍ശിക്കുമ്പോള്‍ തനിക്ക് സന്ദേശം അയക്കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു.
തന്റെ കൈയില്‍ ബോംബുണ്ടെന്ന് പറഞ്ഞാണ് ഇയാള്‍ അല്ലാഹു അക്ബര്‍ വിളിച്ച് ഭീഷണി മുഴക്കിയത്. ഞായറാഴ്ച രാവിലെ 8.20ഓടെയായിരുന്നു സംഭവം. വിമാനം ലാന്‍ഡ് ചെയ്തയുടനെ പൊലിസ് ഇയാളെ അറസ്റ്റ് ചെയ്തു. നായകിനെ തിങ്കളാഴ്ച സ്‌കോട്ടിഷ് നഗരമായ ഗ്ലാസ്ഗോയുടെ അതിര്‍ത്തിയിലുള്ള പെയ്സ്ലി ഷെരീഫ് കോടതിയില്‍ ഹാജരാക്കി. ആക്രമണം നടത്തിയതിനും വിമാനത്തിന്റെ സുരക്ഷ അപകടത്തിലാക്കിയതിനും യു.കെയിലെ വ്യോമയാന നിയമങ്ങള്‍ പ്രകാരം കുറ്റം ചുമത്തിയിട്ടുണ്ട്. തീവ്രവാദ കുറ്റങ്ങളൊന്നും നിലവില്‍ ഇയാള്‍ക്കെതിരെ ചുമത്തിയിട്ടില്ല. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോകള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും തീവ്രവാദ വിരുദ്ധ ഉദ്യോഗസ്ഥര്‍ ഇവ വിലയിരുത്തുന്നുണ്ടെന്നും പൊലിസ് വ്യക്തമാക്കി. ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് നായക്.
'അമേരിക്കയ്ക്ക് മരണം, ട്രംപിന് മരണം' എന്നും 'അല്ലാഹു അക്ബര്‍' എന്നും നായക് വിളിച്ചുപറയുന്നത് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ കേള്‍ക്കാം. വിമാനത്തിന് ബോംബ് വയ്ക്കുമെന്ന് നായക് ഭീഷണിപ്പെടുത്തിയെന്നും റിപ്പോര്‍ട്ടുണ്ട്. അഭയാര്‍ഥിയായി സ്‌കോട്ലന്‍ഡിലെത്തിയതാണ് ഇയാള്