ഉള്ളിയേരി ഒള്ളൂരിൽ വടക്കേ കുന്നുമ്മൽ വാസുവിന്‍റെ വീട്ടിലെ ഫ്രിഡ്ജ് ആണ് പൊട്ടിത്തെറിച്ചത്. ഇന്ന് ഉച്ചയ്ക്കുശേഷമാണ് സംഭവം. വൻ ശബ്ദത്തോടെ ഫ്രിഡ്ജ് പൊട്ടിത്തെറിക്കുകയായിരുന്നു. ഇതോടെ സമീപത്തുണ്ടായിരുന്ന വൈദ്യുതോപകരണങ്ങള്‍ക്കും തീപിടിച്ചു. അടുക്കള ഭാഗത്താണ് ഫ്രിഡ്ജുണ്ടായിരുന്നത്. ഫ്രിഡ്ജ് പൊട്ടിത്തെറിച്ചുണ്ടായ തീപിടുത്തത്തിൽ വീടിനും കേടുപാടു സംഭവിച്ചു. അടുക്കളയിലെ സാധനങ്ങളും തകര്‍ന്നു. ജനൽ ചില്ലുകളടക്കം തകര്‍ന്നു. തുടര്‍ന്ന് കൊയിലാണ്ടിയിൽ നിന്ന് ഫയര്‍ഫോഴ്സെത്തിയാണ് തീ അണച്ചത്. തീ വേഗത്തിൽ നിയന്ത്രണ വിധേയമാക്കാനായതിനാൽ കൂടുതൽ ഇടങ്ങളിലേക്ക് പടര്‍ന്നില്ല. വീട്ടിലെ വാതിലും ജനലുമടക്കം തകര്‍ന്നു...