മാനന്തവാടി:2024 ലോക്‌സഭ പട്ടികയിലുള്ള മുഴുവൻ വോട്ടർമാരെയും പഞ്ചായത്ത് തെരെഞ്ഞെടുപ്പ് വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് മാനന്തവാടി നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു. 2020 പഞ്ചായത്ത് തെരെഞെടുപ്പിന് ശേഷം നിയമസഭ, ലോക്‌സഭ തെരെഞ്ഞെടുപ്പുകൾ നടക്കുകയും പട്ടികകൾ പുതുക്കുകയും ചെയ്തതാണ് എന്നാൽ പഞ്ചായത്ത് തെരെഞ്ഞെടുപ്പുകൾക്കു 2020 ലെ പട്ടിക അടിസ്ഥാനമാക്കിയത് രാഷ്ട്രീയ താൽപര്യം മുൻനിർത്തിയാണ് മാത്രമല്ല ഇപ്പോൾ സർക്കാർ പ്രസിദ്ധീകരച്ച വോട്ടർ പട്ടികയിൽ അബദ്ധങ്ങളുടെ ഘോഷയാത്രയാണ് യാതൊരു ഗൃഹപാഠവുമ്മില്ലാതെ കമ്മട്ടത്തിൽ തട്ടി കൂട്ടി പ്രസിദ്ധീകരിച്ച പട്ടികയിൽ പഞ്ചായത്തുകൾക്ക് പുറത്തുള്ളവരു പോലും ഉൾപ്പെടുകയും കാലങ്ങളായി വോട്ടു ചെയ്യുന്ന ജീവിച്ചിരിക്കുന്നവരെ വെട്ടികളയുകയും വാർഡും ഭാഗവും എല്ലാം തെറ്റിച്ചുമാണ് ഇറക്കിയിട്ടുള്ളത്. പ്രസിദ്ധീകരണത്തിന് മുൻപേ രാഷ്ട്രീയ പാർട്ടികളുടെ നിർദ്ദേശം സ്വീകരിച്ചിരുന്നു എങ്കിൽ ഈ പ്രശ്നം പരിഹരിക്കാമായിരുന്നു വോട്ടർ പട്ടികയിലെ പ്രശ്നം പരിഹരിച്ച് പുനപ്രസിദ്ധീകരണം നടത്തുന്നതിന് നടപടി സ്വീകരിക്കണമെന്ന് യോഗം സംസ്ഥാന തെരെഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടു.
യോഗത്തിൽ സി.പി. മൊയ്തു ഹാജി അധ്യക്ഷത വഹിച്ചു.സെക്രട്ടറി ഉസ്മാൻ പള്ളിയാൽ സ്വാഗതം പറഞ്ഞു.കടവത് മുഹമ്മദ്,അഹമ്മദ് മാസ്റ്റർ,കെ.ഇബ്രാഹിം ഹാജി,പി.കെ.അബ്ദുൾ അസീസ്,നസീർ തിരുനെല്ലി,തുടങ്ങിയവർ സംസാരിച്ചു.