തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചികിത്സാ പ്രതിസന്ധി വെളിപ്പെടുത്തിയ ഡോക്ടര്‍ ഹാരിസിനെതിരെ നടപടി. ഡോ. ഹാരിസിന് കാരണം കാണിക്കൽ നോട്ടീസ് നല്‍കി. ഡോക്ടർ ഹാരിസ് ചിറക്കലിന്റെ വെളിപ്പെടുത്തില്‍ സർവീസ് ചട്ടലംഘനമാണെന്ന് റിപ്പോർട്ടിന് പിന്നാലെയാണ് നടപടി. സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്നാണ് നോട്ടീസിൽ പറയുന്നത്.
ഡോക്ടർക്കെതിരെ കടുത്ത നടപടികളിലേക്ക് ആരോഗ്യവകുപ്പ് കടന്നേക്കില്ല എന്നായിരുന്നു വിവരം. കാരണം കാണിക്കല്‍ നോട്ടീസ് ശിക്ഷ നടപടി അല്ലെന്നും നടപടി ക്രമങ്ങളുടെ ഭാഗമാണെന്നുമാണ് ഉദ്യോഗസ്ഥര്‍ അറിയിക്കുന്നത്. ഡോക്ടര്‍ ഹാരിസില്‍ നിന്ന് വിശദീകരണം തേടും. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ തുടര്‍ നടപടികളിലേക്ക് കടക്കും എന്നാണ് ലഭിക്കുന്ന വിവരം.