ബത്തേരി: പോലീസ് ,മോട്ടോർ വാഹനം, എക്സൈസ്,വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളുമായി സഹകരിച്ച് വിദ്യാർത്ഥികൾക്കു വേണ്ടി റോഡ് സുരക്ഷ,ലഹരി വ്യാപനം തടയൽ എന്നിവക്കായുള്ള ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുവാൻ റോഡ് ആക്സിഡന്റ് ആക് ഷൻ ഫോറം സുൽത്താൻ ബത്തേരി മേഖലാ പ്രവർത്തക യോഗം തീരുമാനിച്ചു. കെ എസ് ജലീൽ അധ്യക്ഷനായിരുന്നു. ജില്ലാ പ്രസിഡണ്ട് മുഹമ്മദ് ഫാരിസ് സൈൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി സജിമണ്ഡലത്തിൽ മുഖ്യപ്രഭാഷണം നടത്തി. . ടി. ടി. സുലൈമാൻ, അഹമ്മദ്കോയ, ഷിബു മീനങ്ങാടി, നൗഷാദ് ആലഞ്ചേരി, പി. വി.ഹൈദർ, യഹ്യമീനങ്ങാടി, പോൾ ആലുങ്കൽ, സലീം മുത്തങ്ങ, എന്നിവർ ചർച്ചയിൽ പങ്കെടുത്തു.ജോസഫ് കുട്ടി സ്വാഗതം പറഞ്ഞു കെ.പിഗീത നന്ദിയും പറഞ്ഞു.