ആലപ്പുഴ:കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിൽ വെച്ച് യുവാവിന് വെട്ടേറ്റു. കണ്ണൂർ സ്വദേശിയായ റിയാസിനാണ് വെട്ടേറ്റത്. ശരീരത്തിൽ നിരവധി വെട്ടുകളേറ്റ റിയാസിനെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സ്വദേശികളായ സിബി, വിഷ്ണുലാൽ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.