താമരശ്ശേരി: താമരശ്ശേരി ചെക്ക് പോസ്റ്റിന് സമീപം നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാർ ഇടിച്ച് ലോറി ക്ലീനർക്ക് ഗുരുതര പരിക്ക്. മാനന്തവാടി തരുവണ സ്വദേശി യൂസഫിനാണ് പരുക്കേറ്റത്. ലോഡിനു മുകളിലെ ടാർപ്പായ കയർ ഉപയോഗിച്ച് കെട്ടുന്നതിനിടയിൽ അമിത വേഗതയിലെത്തിയ കാറിടിച്ചു ലോറിക്ക് അടിയിൽപ്പെടുകയായിരുന്നു യൂസഫ്. ഗുരുതരമായി പരിക്കേറ്റ യൂസഫിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.കോഴിക്കോട് ചലച്ചിത്രം
വ്യാഴാഴ്ച രാത്രി പതിനൊന്നോടെയായിരുന്നു അപകടം. വയനാട് ഭാഗത്തു നിന്നും കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന കാറാണ് ലോറിക്ക് പിന്നിൽ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാറിൻ്റെ മുൻഭാഗം പൂർണമായും തകർന്നു. കാറിലുണ്ടായിരുന്ന രണ്ടുപേർ ചികിത്സ തേടി താലൂക്ക് ആശുപത്രിയിൽ എത്തിയിരുന്നെങ്കിലും ചികിത്സക്ക് വിധേയമാവാതെ ആശുപത്രിയിൽ നിന്നും സ്ഥലം വിട്ടതായി നാട്ടുകാർ പറഞ്ഞു.