തൃശ്ശൂർ: തൃശ്ശൂർ മലക്കപ്പാറയിൽ വീട്ടിൽ ഉറങ്ങിക്കിടന്ന നാലു വയസുകാരനെ പുലി ആക്രമിച്ചു. കുട്ടി പരിക്കുകളോടെ രക്ഷപെട്ടു. വീരൻകുടി ഉന്നതിയിലാണ് സംഭവം. ഇന്നലെ രാത്രി രണ്ടുമണിയോടെ കിടന്നുറങ്ങുന്നതിനിടെ വീട്ടിൽ കയറി പുലി കുട്ടിയെ കടിച്ചുകൊണ്ടുപോകുന്നത്. പിന്നാലെ രക്ഷിതാക്കൾ ബഹളം വച്ചതോടുകൂടി കുഞ്ഞിനെ ഉപേക്ഷിച്ച് പുലി പോവുകയായിരുന്നു.
തലയ്ക്കും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും പരിക്കേറ്റിട്ടുണ്ടെങ്കിലും കുട്ടിക്ക് ഗുരുതരപരിക്കുകളൊന്നുമില്ല. പരിക്കേറ്റ കുട്ടിയെ തൃശൂർ ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ബേബി രാധിക ദമ്പതികളുടെ മകൻ രാഹുലിനെയാണ് പുലി കടിച്ചുകൊണ്ടുപോയത്. പുലിയുടെ ശബ്ദം കേട്ട വീട്ടുകാർ ഉറക്കമുണർന്ന് നോക്കിയപ്പോൾ കണ്ടത് കുഞ്ഞിനെ കടിച്ച് വലിച്ച് ഇയച്ച് കൊണ്ടുപോകുന്നതാണ് .