മുക്കം:മുക്കത്ത് കണ്ണിൽ മുളകുപൊടി വിതറി വീട്ടമ്മയുടെ മാല പൊട്ടിച്ചു. മുക്കം കാരശ്ശേരിയിലാണ് സംഭവം. കാരശ്ശേരി സ്വദേശി സുബൈദയുടെ മാലയാണ് കള്ളൻ പൊട്ടിച്ചെടുത്തത്. സംഭവത്തിൽ പൊലിസ് കേസെടുത്തു.
രാവിലെ സുബൈദയുടെ വീടിന് സമീപമാണ് മോഷണം നടന്നത്. രാവിലെ നിസ്കരിക്കാൻ എഴുന്നേറ്റപ്പോൾ പുറത്ത് കാത്തുനിന്ന മോഷ്ടാവ് കണ്ണിൽ മുളകുപൊടി വിതറിയ ശേഷം ആക്രമിക്കുകയായിരുന്നു. മോഷ്ടാവുമായുണ്ടായ പിടിവലിയിൽ സുബൈദയുടെ മുഖത്ത് പരുക്കേറ്റു