കോഴിക്കോട്: പേരാമ്പ്രയിൽ സ്വർണ്ണവും സൗന്ദര്യവും ഇല്ലെന്ന് പറഞ്ഞ് യുവതിക്ക് ഗാർഹിക പീഡനമെന്ന് പരാതി. പേരാമ്പ്ര കൂത്താളി സ്വദേശി അജിനെതിരെയാണ് യുവതി പരാതി നൽകിയത്. സംഭവത്തിൽ പേരാമ്പ്ര പൊലീസ് കേസെടുത്തു. അജിനും കുടുംബവും ചേർന്ന് യുവതിയുടെ സ്വർണ്ണം തട്ടിയെടുത്തതായി പരാതി. സ്വർണ്ണം തിരികെ വേണമെന്നും യുവതി പരാതിയിൽ ആവശ്യപ്പെട്ടു.
‘ഒരുപാട് പണയ അടവ് എന്റെ പേരിൽ എടുത്ത് വച്ചിട്ടുണ്ട്. സ്വർണ്ണം പണയം വച്ചതിന്റെ പലിശ പോലും അടയ്ക്കാറില്ല. എനിക്ക് ഒരു ഡ്രസ്സ് പോലുമില്ല. ആള് അറിയപ്പെടുന്ന ഫോട്ടോഗ്രാഫറാണ് അതുകൊണ്ട് നല്ല കുട്ടിയെ കിട്ടുമെന്നാണ് പറയുന്നത്. എന്റെ സ്വർണം തിരികെ വേണം. എനിക്ക് എല്ലാം എന്റെ വീട്ടുകാർ ചെയ്തു തന്നു. ഇയ്യാളുടെ പീഡനം സഹിക്കവയ്യാതെയാണ് കേസ് കൊടുത്തത്’- യുവതി പറയുന്നു.