കുവൈത്ത് സിറ്റി: എലത്തൂർ സ്വദേശി നബീൽ (35) കുവൈത്തിൽ വെച്ച് മരണപ്പെട്ടു. ജുമുഅ നിസ്കാരം കഴിഞ്ഞു വിശ്രമിക്കുന്നതിനിടയിൽ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് ഫർവാനിയ ഹോസ്പിറ്റലിൽ വെച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു. ശുവൈഖ് അൽ സായിർ കമ്പനിയിലെ ജീവനക്കാരനാണ്. KIC മുൻ ഉംറ വിങ് കൺവീനർ
അബ്ദുറഹ്മാൻ കോയയാണ് പിതാവ്,
കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ ഫാർവാനിയ മേഖല ദാറുൽ ഖുർആൻ യൂണിറ്റ് മെമ്പർ ആണ്. ഷംനാദ് (ജേഷ്ട സഹോദരൻ), സജ്ജാദ് (ഇളയ സഹോദരൻ) എന്നിവരോടൊപ്പം ഫർവാനിയയിലാണ് താമസം.
മയ്യിത്ത് നാട്ടിലേക്കെത്തിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുന്നു.