പശു ചത്ത സംഭവത്തിൽ നിസാര കാരണം പറഞ്ഞ് ഇൻഷുറൻസ് നിഷേധിച്ച കമ്പനിക്ക് തിരിച്ചടി.

Aug. 1, 2025, 6:30 p.m.

മലപ്പുറം: നല്ല നിലയിൽ പാൽ നൽകിയ പശു ചത്ത സംഭവത്തിൽ നിസാര കാരണം പറഞ്ഞ് ഇൻഷുറൻസ് നിഷേധിച്ച കമ്പനിക്ക് തിരിച്ചടി. മങ്കട സ്വദേശിയായ ക്ഷീര കർഷകന് 1.3 ലക്ഷം രൂപ നൽകാൻ ഉപഭോക്തൃ കമ്മീഷൻ ഉത്തരവിട്ടു. മങ്കടക്കടുത്ത് തയ്യില്‍ സ്വദേശിയും ക്ഷീര കര്‍ഷകനുമായ തയ്യില്‍ ഇസ്മായില്‍ നല്‍കിയ പരാതിയിലാണ് വിധി. ഇന്‍ഷുറന്‍സ് തുകയായി 70,000/രൂപയും നഷ്ടപരിഹാരമായി 50,000/രൂപയും കോടതി ചെലവ് 10,000 രൂപയും നൽകാനാണ് വിധി.

ഒരു മാസത്തിനകം വിധി നടപ്പിലാക്കാത്ത പക്ഷം വിധി തീയതി മുതൽ പണം നൽകുന്നത് വരെയുള്ള ദിവസത്തേക്ക് ഒന്‍പത് ശതമാനം പലിശയും ചേർത്ത് തുക നല്‍കണമെന്ന് പ്രസിഡന്റ് കെ. മോഹന്‍ദാസും പ്രീതി ശിവരാമന്‍, സി.വി. മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ ഉപഭോക്തൃ കമ്മീഷന്റെ ഉത്തരവില്‍ പറഞ്ഞു.

പാലക്കാട് നിന്ന് 70,000/ രൂപ നല്‍കിയാണ് തയ്യിൽ ഇസ്‌മയിൽ പശുവിനെ വാങ്ങിയത്. മുന്തിയ ഇനം പശു പ്രസവിച്ച ശേഷം പ്രതിദിനം 23 ലിറ്ററോളം പാല്‍ ലഭിച്ചിരുന്നു. രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ പശുവിന് രോഗം വന്നു. ഡോക്ടറെ കാണിച്ച് മരുന്ന് കൊടുത്തു. എന്നാല്‍ ഏതാനും ദിവസത്തിനകം പശു ചത്തു. ഇന്‍ഷുറൻസ് ആവശ്യത്തിനായി പശുവിനെ പരിശോധിച്ച അതേ ഡോക്ടര്‍ തന്നെ പോസ്റ്റ്‌മോര്‍ട്ടം നടത്തി. ഇന്‍ഷുറന്‍സ് കമ്പനിക്ക് നല്‍കുന്നതിനായി പശുവിന്റെ ഫോട്ടോ എടുത്തപ്പോള്‍ ടാഗ് കാണുന്നതിനായി ഇടതുവശം ചെവിയോട് ചേര്‍ത്തു വെച്ചാണ് ഫോട്ടോ എടുത്തത്. എന്നാല്‍ ടാഗ് പതിച്ചിരുന്നത് വലത് വശത്തെ ചെവിയിലാണെന്ന കാരണം പറഞ്ഞാണ് കമ്പനി ഇന്‍ഷുറന്‍സ് നിഷേധിച്ചത്.


MORE LATEST NEWSES
  • മലപ്പുറത്ത് ഡ്രൈവറുടെ മുഖത്തടിച്ച് പൊലീസുകാരൻ, മർദ്ദനം പിഴ ഈടാക്കുന്നതിനെച്ചൊല്ലി
  • സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു
  • ചുരത്തിൽ ലോറി കേടായി ഗതാഗതതടസ്സം നേരിടുന്നു
  • മധ്യവേനലവധി മാറ്റം; എതിർപ്പുമായി അധ്യാപക സംഘടനകൾ
  • യുഎസ് തീരുവ ഇന്ത്യക്ക് ഉണ്ടാക്കുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധി
  • മിമിക്രി താരം കലാഭവൻ നവാസിന്റെ മരണത്തിൽ അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു
  • മുട്ടിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ ജാല സംഘടിപ്പിച്ചു
  • സ്പ്ലാഷ് 2k25 ഉദ്ഘാടനം ചെയ്തു
  • കട്ടിംഗ് മെഷീനിൽ നിന്നും ഷോക്കേറ്റ് 55കാരൻ മരിച്ചു.
  • വീട്ടമ്മ വനത്തിനുള്ളിൽ മരിച്ച നിലയിൽ
  • കലാഭവൻ നവാസ് അന്തരിച്ചു.
  • നന്മണ്ടഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മാതൃഭൂമി മധുരം മലയാളം പദ്ധതിക്ക് തുടക്കമായി
  • വളാഞ്ചേരിയിൽ ബസിൽ വെച്ച് വിദ്യാർത്ഥിനിക്ക് നേരെ ലൈ​ഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ
  • നിമിഷ പ്രിയയുടെ മോചനം; വധശിക്ഷ റദ്ദാക്കാൻ ധാരണയായെന്ന അവകാശവാദം വീണ്ടും തള്ളി കേന്ദ്രം, 'തെറ്റായ കാര്യം പ്രചരിപ്പിക്കരുത്'
  • ദേശീയ ചലച്ചിത്ര പുരസ്കാരം: ‘ഉള്ളൊഴുക്ക്’ മികച്ച മലയാള ചിത്രം​; മികച്ച സഹനടി ഉർവശി, സഹനടൻ വിജയരാഘവൻ
  • 71-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
  • എലത്തൂർ സ്വദേശി കുവൈത്തിൽ നിര്യാതനായി 
  • താമരശ്ശേരിയിൽ 12 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസ്; 72കാരൻ അറസ്റ്റിൽ
  • കൂടരഞ്ഞിയിൽ ഒരു കുടുംബത്തിലെ നാല് പേർക്ക് വെട്ടേറ്റു
  • മെത്താഫിറ്റമിനുമായി യുവാവ് പിടിയിൽ
  • പേരാമ്പ്രയിൽ യുവതിക്ക് ഗാർഹിക പീഡനമെന്ന് പരാതി’
  • കാരശ്ശേരിയിൽ കണ്ണിൽ മുളകുപൊടി വിതറി വീട്ടമ്മയുടെ മാല പൊട്ടിച്ചു
  • വിഷം ഉള്ളില്‍ച്ചെന്ന് യുവാവ് മരിച്ച സംഭവം കൊലപാതകം; പെൺസുഹൃത്ത് കസ്റ്റഡിയിൽ.
  • സി.പി.എം വനിതാ നേതാവ് വഴിയരികില്‍ മരിച്ച നിലയില്‍
  • മാമി തിരോധാനം; അന്വേഷണത്തിൽ ബാഹ്യ ഇടപെടലുകൾ ഉണ്ടായി, വെളിപ്പെടുത്തലുമായി ബന്ധു
  • യുവാവിനെ വിഷം കൊടുത്തുകൊന്നു? കോതമംഗലത്ത് യുവതി കസ്റ്റഡിയില്‍
  • *ബസ് കണ്ടക്ടര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവം; കണ്ണൂർ - കോഴിക്കോട് റൂട്ടില്‍ ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്‌*
  • മലക്കപ്പാറയിൽ വീട്ടിൽ ഉറങ്ങിക്കിടന്ന നാലു വയസുകാരനെ പുലി ആക്രമിച്ചു
  • നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാർ ഇടിച്ച് അപകടം; ലോറി ക്ലീനർക്ക് ഗുരുതര പരിക്ക്.
  • പാചകവാതക വില കുറച്ചു
  • ടി.പി കേസ് പ്രതി കൊടി സുനിയുടെ പരോൾ റദ്ദ് ചെയ്തു
  • ആലപ്പുഴ കെഎസ്ആർടിസി സ്റ്റാൻഡിൽ യുവാവിന് വെട്ടേറ്റു: രണ്ട് പേർ കസ്റ്റഡിയിൽ
  • ബോധവർക്കരണം തുടർ പരിപാടിയാക്കും: റാഫ്
  • മരണവാർത്ത
  • മരണവാർത്ത
  • കോഴിക്കോട് പട്ടാപ്പകൽ മോഷണം, കടയിൽ നിന്നും പണം കവർന്നു
  • ഹജ്ജ് അപേക്ഷ തീയതി ആഗസ്റ്റ് 7 വരെ നീട്ടി
  • യുവതിയുടെ മാല പൊട്ടിച്ച കേസിൽ രണ്ടു പേർ പിടിയിൽ
  • മരം മുറിക്കുന്നതിനിടെ കയർ കുരുങ്ങി തൊഴിലാളി മരിച്ചു
  • ബസ് കണ്ടക്ടർക്ക് മർദ്ദനമേറ്റ സംഭവത്തിൽ തൊഴിലാളികളുടെ അനിശ്ചിതകാല പണിമുടക്ക് തുടരും
  • തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചികിത്സാ പ്രതിസന്ധി, ഡോ. ഹാരിസിന് കാരണം കാണിക്കൽ നോട്ടീസ് നല്‍കി
  • ബോധവൽക്കരണ യജ്ഞം നടത്തി
  • ബോധവൽക്കരണ യജ്ഞം നടത്തി.
  • അച്ചാറിലൊളിപ്പിച്ചും എം.ഡി.എം.എ കടത്ത്, മൂന്നുപേർ പിടിയിൽ.
  • പടനിലത്ത് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് പത്ത് പേർക്ക് പരിക്കേറ്റു
  • തെരുവുനായ്‌ക്കള്‍ക്ക്‌ ദയാവധം: സര്‍ക്കാര്‍ തീരുമാനം മരവിപ്പിച്ച്‌ ഹൈക്കോടതി
  • നാളെ മുതൽ യുപിഐ ഇടപാടുകൾ മാറും, അറിയേണ്ടതെല്ലാം
  • മാഹി കനാലിൽ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം തിരിച്ചറിഞ്ഞു
  • യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവും മാതാവും അറസ്റ്റിൽ
  • വേടനെതിരെ ബലാത്സം​ഗ കേസ്. വിവാഹവാ​ഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാണ് പരാതി