ദേശീയ ചലച്ചിത്ര പുരസ്കാരം: ‘ഉള്ളൊഴുക്ക്’ മികച്ച മലയാള ചിത്രം​; മികച്ച സഹനടി ഉർവശി, സഹനടൻ വിജയരാഘവൻ

Aug. 1, 2025, 8:04 p.m.

ന്യൂഡൽഹി: 71-ാമത് ദേശീയ ചലച്ചിത്ര പുസ്കാരങ്ങൾ പ്രഖ്യാപിച്ചു. ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ‘ഉള്ളൊഴുക്ക്’ ആണ് മികച്ച മലയാള ചിത്രം. മികച്ച സഹനടിയായി ഉർവശിയും സഹനടനായി വിജയരാഘവനും തെരഞ്ഞെടുക്കപ്പെട്ടു. ‘പൂക്കാലം’ ചിത്രത്തിലെ അഭിനയത്തിനാണ് വിജയരാഘവന് പുരസ്കാരം. ഉർവശിയും പാർവതിയും മുഖ്യ കഥാപാ​ത്രങ്ങൾ ആയി വരുന്ന ചിത്രമാണ് ‘ഉ​​ള്ളൊഴുക്ക്’.

മികച്ച നടനുള്ള പുരസ്കാരം ​ഷാരൂഖ് ഖാനും വിക്രാന്ത് മാസിയും പങ്കിട്ടു. ‘ജവാനി’ലെ അഭിനയത്തിനാണ് ഷാരൂഖിന് പുരസ്കാരം. ‘ട്വൽത്ത് ഫെയ്ൽ’ എന്ന ചിത്രമാണ് ദേശീയ തലത്തിൽ മികച്ച ചിത്രം. ഇതിലെ അഭിനയത്തിനാണ് വിക്രാന്ത് മാസിക്ക് പുരസ്കാരം. 2023 ജനുവരി 1നും 2023 ഡിസംബർ 31നും ഇടയിൽ സെൻസർ ചെയ്ത ചിത്രങ്ങളാണ് പുരസ്കാരത്തിന് പരിഗണിച്ചത്.

മലയാളി സംവിധാകനും എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ എം.കെ രാംദാസിന്റെ ​ചിത്രമായ ‘നെകൽ’ ജൂറിയുടെ പ്രത്യേക പരാമർശം നേടി. 'നെകല്‍ - നെല്ലുമനുഷ്യന്‍റെ കഥ' എന്ന ചിത്രത്തിൽ ചെറുവയല്‍ രാമന്‍റെ ജീവിതവും കൃഷി രീതികളുമാണ് പ്രമേയം. എഡിറ്റിങ്ങിനുള്ള ദേശീയ പുരസ്കാരത്തിന് മിഥുൻ മുരളി അർഹനായി. ‘പൂക്കാലം’ എന്ന മലയാള ചിത്രത്തിണിത്.

വിക്രാന്ത് മാസി
റാണി മുഖർജി നായികയായ ‘മിസിസ് ചാറ്റർജി വേഴ്സസ് നോർവേ’ എന്ന ചിത്രം നിരൂപക പ്രശംസ നേടിയിരുന്നു. ഇതിനോടകം ഫിലിംഫെയർ ക്രിട്ടിക്സ് അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ റാണിയെ തേടിയെത്തിയിരുന്നു. വിക്രാന്ത് മാസിക്ക് പുരസ്കാരം നേടിക്കൊടുത്തു.

എം.കെ. രാംദാസ്
'ട്വൽത്ത് ഫെയിൽ' എന്ന ചിത്രവും വലിയ പ്രേക്ഷക, നിരൂപക പ്രശംസ നേടി. വിക്രാന്തിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഫിലിംഫെയർ ക്രിട്ടിക്സ് അവാർഡ് ഉൾപ്പെടെ പല പുരസ്കാരങ്ങളും മാസിക്ക് ലഭിച്ചിട്ടുണ്ട്.

ഡൽഹിയിലെ നാഷനൽ മീഡിയ സെന്ററിൽ വെച്ചാണ് 71-ാമത് ദേശീയ ചലച്ചിത്ര അവാർഡ് ജേതാക്കളെ പ്രഖ്യാപിച്ചത്. 2023 ജനുവരി 1നും 2023 ഡിസംബർ 31 നും ഇടയിൽ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനിൽ നിന്ന് സർട്ടിഫിക്കേഷൻ ലഭിച്ച സിനിമകളാണ് പുരസ്കാരത്തിന് പരിഗണിച്ചത്.

മലയാള സിനിമക്ക് ലഭിച്ച പുരസ്കാരങ്ങൾ
മികച്ച മലയാള ചിത്രം: ഉള്ളൊഴുക്ക് (ക്രിസ്റ്റോ ടോമി)

മികച്ച സഹനടി: ഉൾവശി (ഉള്ളൊഴുക്ക്)

മികച്ച സഹനടൻ: വിജയരാഘവൻ (പൂക്കാലം)

മികച്ച എഡിറ്റർ: മിഥുൻ മുരളി (പൂക്കാലം)

മികച്ച സൗണ്ട് ഡിസൈൻ: ‘ആനിമൽ’ (സച്ചിൻ സുധാകാരൻ, ഹരിഹരൻ മുരളീധരൻ)

മികച്ച പ്രൊഡക്ഷൻ ഡിസൈനർ: മോഹൻദാസ് (ചിത്രം: 2018) (പ്രത്യേക പരാമർശം)

മറ്റ് ദേശീയ പുരസ്കാരങ്ങൾ
മികച്ച ചിത്രം: ട്വൽത്ത് ഫെയ്ൽ (വിധു വിനോദ് ചോപ്ര)

മികച്ച ജനപ്രിയ ചിത്രം: റോക്കി ഓർ റാണി കി പ്രേം കഹാനി

മികച്ച സംവിധായകൻ: സുധീപ് തോ സെൻ (ദ കേരള സ്റ്റോറി)

മികച്ച നവാഗത സംവിധായകൻ: ആശിഷ് ബേണ്ടെ

മികച്ച നടൻമാർ: ഷാരൂഖ് ഖാൻ (ജവാൻ), വിക്രം മാസി (ട്വൽത്ത് ഫെയിൽ)

മികച്ച നടി: റാണി മുഖർജി (‘മിസിസ് ചാറ്റർജി വേഴ്സസ് നോർവേ)

മികച്ച സഹനടൻ: വിജയരാഘവൻ (പൂക്കാലം)

മികച്ച സഹനടൻ: എം.എസ്. ഭാസ്കർ (പാർക്കിങ്)

മികച്ച സഹനടി: ഉൾവശി (ഉള്ളൊഴുക്ക്-മലയാളം)

മികച്ച സഹനടി: ജാനകി ബോധിവാല (ഗുജറാത്ത് നടി)

മികച്ച മലയാള ചിത്രം: ഉള്ളൊഴുക്ക് (ക്രിസ്റ്റോ ടോമി)

മികച്ച സൗണ്ട് ഡിസൈൻ: ‘ആനിമൽ’ (സച്ചിൻ സുധാകാരൻ, ഹരിഹരൻ മുരളീധരൻ)

​​​പ്രൊഡക്ഷൻ ഡിസൈനർ: മോഹൻദാസ് (ചിത്രം: 2018-(പ്രത്യേക പരാമർശം)

മികച്ച എഡിറ്റർ: മിഥുൻ മുരളി (പൂക്കാലം)

മികച്ച ദേശീയോദ്ഗ്രഥന ചിത്രം: സാം ബഹാദുർ

മികച്ച കുട്ടികളുടെ ചിത്രം: നാൾ 2 (മറാത്തി)

മികച്ച ആനിമേഷൻ സിനിമ: ഹനു–മാൻ


MORE LATEST NEWSES
  • ട്രാഫിക് പൊലീസ് സ്റ്റേഷനിലെ വിരമിക്കല്‍ പാര്‍ട്ടി; ബിരിയാണിയിൽ ചിക്കൻ കുറഞ്ഞതിനു തമ്മില്‍ തല്ലി ഹോം ഗാര്‍ഡുകള്‍
  • കണ്ണൂർ സെൻട്രൽ ജയിലിലെ ലഹരി കച്ചവടം: മൂന്നാമനും പിടിയിൽ
  • ലോണ്‍ നല്‍കാമെന്ന് വിശ്വസിപ്പിച്ച് 55,000രൂപ തട്ടിപ്പ് നടത്തിയ കേസില്‍ പ്രതി അറസ്റ്റില്‍.
  • താമരശ്ശേരി DYSP കെ സുഷീറിന് സ്ഥലമാറ്റം
  • പെട്രോൾ പമ്പുകളിലെ ടോയ്‌ലറ്റ് ഉപയോഗം; മുഴുവൻ സമയവും സൗകര്യം ലഭ്യമാക്കണമെന്ന് ഹൈക്കോടതി
  • അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച 11കാരിക്ക് രോഗമുക്തി, ആശുപത്രി വിട്ടു
  • കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരുടെ തിരക്കേറി, പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ച് എയര്‍ലൈന്‍സുകള്‍
  • 15 കിലോ കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളികൾ പിടിയിൽ
  • കോഴിക്കോട് റിട്ട. അധ്യാപികയുടെ 18 ലക്ഷം തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി അറസ്റ്റിൽ
  • തെരഞ്ഞെടുപ്പ് കമീഷൻ വോട്ടുകൊള്ളക്കാരെ സംരക്ഷിക്കുന്നു; രാഹുൽ ഗാന്ധി
  • ക്ഷീര കർഷകർക്ക് പ്രയോജനപ്പെടുന്ന തരത്തിൽ പാലിന്റെ വില വർധിപ്പിക്കും: മന്ത്രി ജെ ചിഞ്ചുറാണി
  • വിവാഹ വാഗ്ദാനം നൽകി പീഡനം; വിദേശത്തേക്ക് കടന്ന പ്രതി പിടിയിൽ
  • അയ്യപ്പസംഗമം :ലക്ഷ്യം വാണിജ്യ താൽപര്യം; വിശ്വ സനാതന ധർമ്മ വേദി
  • ബിജെപി ദേശീയ കൗൺസിൽ അംഗവും മുതിർന്ന നേതാവുമായ ചേറ്റൂർ ബാലകൃഷ്‌ണൻ അന്തരിച്ചു.
  • തമിഴ്‌നാട്ടിൽ പർദധരിച്ച സ്ത്രീയെ ബസിൽ കയറ്റാൻ വിസമ്മതിച്ച് കണ്ടക്ടർ; ലൈസെൻസ് സസ്‌പെൻഡ് ചെയ്തു
  • കണ്ണൂർ വിമാനത്താവള വികസനം; എട്ടു വർഷം കഴിഞ്ഞിട്ടും നല്‍കിയില്ല നൂറുക്കണക്കിന് കുടുംബങ്ങൾ ദുരിതത്തിൽ
  • സ്വർണവില വീണ്ടും കുറഞ്ഞു
  • ക്രിമിനല്‍ കേസുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രവേശന വിലക്ക്
  • സോണിയ ഗാന്ധി നാളെ വയനാട്ടില്‍
  • സോണിയ ഗാന്ധി നാളെ വയനാട്ടില്‍
  • ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ്: കാസർകോട് സ്വദേശി പിടിയിൽ
  • രണ്ട് നിര്‍ണായക ബില്ലുകള്‍ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും
  • മെഡിക്കൽ കോളേജിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് പതിനൊന്ന് പേർ ചികിത്സയിൽ.
  • കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സംസ്കാരംകാത്ത് 16 മൃതദേഹങ്ങൾ
  • വിദ്യാർഥിനിക്ക് അശ്ലീലസന്ദേശമയച്ചയാൾ പിടിയിൽ
  • ആറ് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് പോക്സോ കേസിൽ ട്രിപ്പിൾ ജീവപര്യന്തം
  • കൽപ്പറ്റയിൽ ഓവുചാലിൽ വീണ് കാൽ നടയാത്രക്കാരന് പരിക്കേറ്റു
  • സീനിയറെന്ന വ്യാജേന അശ്ലീല വീഡിയോ അയച്ചു, ഭീഷണി; യുവാവ് അറസ്റ്റിൽ
  • ഇടുക്കിയിൽ റിസോർട്ട് നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് തൊഴിലാളികൾക്ക് ദാരുണാന്ത്യം
  • ആധുനിക യുഗത്തിൽ പ്രവാചക ദർശനങ്ങളുടെ പരിപ്രേഷ്യം: ദേശീയ സെമിനാർ നടത്തി.
  • താമരശ്ശേരി രൂപത മുൻ മെത്രാൻ മാർ. ജേക്കബ് തൂങ്കുഴി നിര്യാതനായി
  • തൊഴിലുറപ്പ് തൊഴിലാളി പാമ്പ് കടിയേറ്റ് മരിച്ചു
  • മദ്യപിച്ച് പൊലീസ് സ്റ്റേഷന് കല്ലെറിഞ്ഞ യുവാവ് പിടിയിൽ
  • കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് ഭരണസമിതിക്ക് സ്കൂളിന്റെ അഭിനന്ദനം
  • വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സിറാജ് സബ് എഡിറ്റർ അന്തരിച്ചു
  • വൈദ്യുതി ബില്ല്; ഇനി പണമായി സ്വീകരിക്കുക 1000 രൂപ വരെ മാത്രം
  • കോഴിക്കോട് വനിതകൾ നടത്തുന്ന ഹോട്ടലിൽ തീപിടുത്തം
  • നബിദിനം: ഐ ലവ് മുഹമ്മദ്' ബോർഡിന്റെ പേരിൽ നിരവധി പേർക്കെതിരേ കേസെടുത്ത് യു.പി പോലീസ്
  • ജയിലിൽ ക്രൂരമർദനം; റിമാൻഡ് തടവുകാരൻ അതീവ ഗുരുതരാവസ്ഥയിൽ
  • പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പ്രലോഭിപ്പിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ‍
  • സ്പോർട്സ് കിറ്റ് വിതരണം
  • പെരിക്കല്ലൂർ സംഭവം: മുഖ്യപ്രതിക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്
  • വനിതാ ബീറ്റ് ഓഫിസറെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ സെക്ഷന്‍ ഓഫിസറെ സസ്പെന്‍ഡ് ചെയ്തു
  • തനിയലത്ത് റോഡ് ഉദ്ഘാടനം ചെയ്തു
  • പുതുപ്പാടിയില്‍ ''പോത്തുകുട്ടി വിതരണ'' ഗുണഭോക്താക്കളുടെ യോഗം ചേര്‍ന്നു
  • മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തിയ സംഭവത്തില്‍ ആറു പേർ അറസ്റ്റിൽ.
  • പലസ്തീനിൽ രണ്ട് വർഷമായി തുടരുന്ന യുദ്ധം കടുപ്പിച്ച് ഇസ്രയേൽ
  • എടവണ്ണയിൽ വൻ ആയുധവേട്ട; വീട്ടിൽ നിന്ന് കണ്ടെത്തിയ് 20 എയർ ഗണ്ണുകളും മൂന്ന് റൈഫിളുകളും
  • യുവതിയെ പീഡിപ്പിക്കുകയും  ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ
  • എംഡിഎംഎയുമായി തിരൂരങ്ങാടി സ്വദേശികൾ പിടിയിൽ