നന്മണ്ട : നന്മണ്ടഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മാതൃഭൂമി മധുരം മലയാളം പദ്ധതിക്ക് തുടക്കമായി.പത്രം സ്‌പോണ്‍സര്‍ ചെയ്ത സ്ക്കൂൾ മാനേജർ കെ ബാലകൃഷ്ണ കിടാവ് ചടങ്ങിൽ സംബന്ധിച്ചു. പ്രധാന അധ്യാപകന്‍ അബൂബക്കർ സിദ്ദീഖ് , വാർഡ് മെമ്പർ രാജീവൻ എടവനക്കണ്ടി സീനിയർ അസിസ്റ്റൻ്റ് കെ .മുഹമ്മദ് റഫീഖ് സ്റ്റാഫ് ജോ:സെക്രട്ടറി ലിൻസി , വിനീത് മാസ്റ്റർ ക്ലാസ് ലീഡർ അമയ പി.ജെ സീഡ് കോർഡിനേറ്റർ വിജീഷ് എന്നിവർ പത്രം ഏറ്റുവാങ്ങി. പി.ടി.എ പ്രസിഡണ്ട് ജലീൽ പി.ടി. അദ്ധ്യക്ഷം വഹിച്ച യോഗത്തിൽ വായന വര്‍ധിപ്പിക്കേണ്ട ആവശ്യകത എടുത്തുപറഞ്ഞു. മാതൃഭൂമി സെയിൽസ് എക്സിക്യൂട്ടീവ് ഓഫീസർ സജീവ് കുമാർ
മാതൃഭൂമി പ്രതിനിധി അനിൽകുമാർ എന്നിവർ പദ്ധതി വിശദീകരിച്ചു
വിനീത് മാസ്റ്റർ നന്ദി രേഖപ്പെടുത്തി.