നാദാപുരം: പലക മുറിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് നാദാപുരം നരിക്കാട്ടേരി സ്വദേശി മരിച്ചു. നരിക്കാട്ടേരി കുറ്റിപ്രം വീട്ടില്‍ രാജൻ (55) ആണ് മരിച്ചത്. വാര്‍ക്കപണി ആവശ്യത്തിനായി പലക മുറിക്കവേ കട്ടിംഗ് മെഷീനിൽ നിന്നും ഷോക്കേല്‍ക്കുകയായിരുന്നു. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
നരിക്കാട്ടേരി പൊയില്‍ കണ്ണന്റെയും പരാതേയായ മാതുവിന്റെയും മകനാണ്. ഭാര്യ: ശോഭ. മക്കള്‍: ശില്‍പ്പ. ഷിബിന്‍രാജ് (ഗള്‍ഫ്). മരുമകന്‍: രജീഷ് (തിരുവള്ളൂര്‍). സഹോദരങ്ങള്‍: അശോകന്‍, വിനോദന്‍, ബിജു (ഗള്‍ഫ്).