താമരശ്ശേരി: സുവർണ്ണ ജൂബിലിയുടെ നിറവിൽ നിൽക്കുന്ന നിർമ്മല യുപി സ്കൂളിൽ ആർട്സ് ഫെസ്റ്റ് സ്പ്ലാഷ് *2k25 ഉദ്ഘാടനം ചെയ്തു. രണ്ടു ദിവസങ്ങളിലായി നടക്കുന്ന ആർട്സ് ഫെസ്റ്റ് നിർമ്മല സ്കൂളിന്റെ പ്രഥമ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജസീന്ത M. S. M. I. ഉദ്ഘാടനം ചെയ്തു. 1976ൽ സ്ഥാപിതമായ നിർമ്മല യുപി സ്കൂൾ കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ അനേകായിരങ്ങൾക്ക് അറിവ് പകർന്നു നൽകിയിട്ടുണ്ട്. താമരശ്ശേരി കോർപ്പറേറ്റ് എജുക്കേഷണൽ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്കൂളിന്റെ പ്രഥമ പ്രധാന അധ്യാപികയെ സ്കൂളിന്റെ ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ് ശ്രീമതി *ജിസ്ന ജോസ്* സിസ്റ്ററുടെ മഹത്തായ സേവനത്തിന് പൊന്നാട അണിയിച്ച് ആദരിച്ചു.
വിദ്യാർഥികളുടെ സർഗാത്മക കഴിവുകളെ വളർത്തുന്നതിനുള്ള പ്രധാന വേദിയാണ് ആർട്സ് ഫെസ്റ്റ് എന്ന് ഉദ്ഘാടന പ്രസംഗത്തിൽ സിസ്റ്റർ ജസീന്ത ഉദ്ബോധിപ്പിച്ചു. നിരവധി മത്സരാർത്ഥികൾ അണിനിരക്കുന്ന ആർട്സ് ഫെസ്റ്റ് മൂന്ന് വേദികളിലായാണ് നടത്തപ്പെടുന്നത്. പ്രസിഡന്റ് ശ്രീ. ഹാസിഫ് പി. എ. അധ്യക്ഷനായ ചടങ്ങിൽ പ്രധാനാധ്യാപിക ശ്രീമതി. ജിസ്ന ജോസ് സ്വാഗതം ആശംസിച്ചു. എം പി ടി എ ചെയർപേഴ്സൺ ശ്രീമതി. സിനി മാത്യു ആശംസ നേർന്നു.
കാര്യപരിപാടികൾക്ക് സീനിയർ അസിസ്റ്റന്റ് ഷൈനി പി എ നന്ദി പറഞ്ഞു. കലോത്സവത്തിന് സിസ്റ്റർ ജിൻസിയും മനോജ് ടി. ജെ. യും നേതൃത്വം നൽകി.