താമരശ്ശേരി: താമരശ്ശേരിയിൽ സെക്യൂരിറ്റി ജീവനക്കാരനെ ജോലി സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. താമരശ്ശേരി വെളിമണ്ണ ചെർപ്പുള്യേരി മലയിൽ ഗിരീഷ് (48) ആണ് മരിച്ചത്. ഇയാൾ ജോലി ചെയ്യുന്ന മർക്കസ് നോളേജ് സിറ്റിക്കുള്ളിലെ ലാൻ്റ്മാർക്ക് ബിൽഡേഴ്സിൻ്റെ സെക്യൂരിറ്റി കാബിനകത്താണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെയായിരുന്നു ജോലിയിൽ പ്രവേശിച്ചത്. സഹ ജീവനക്കാരാണ് ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്.
കോടഞ്ചേരി പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: ഷീബ. മക്കൾ: ആവണി, അവന്തിക. അച്ഛൻ: പരേതരായ ചന്തുക്കുട്ടി. അമ്മ: കല്ല്യണി. സഹോദരങ്ങൾ: അനീഷ്, അനത, സുജിത.