താമരശ്ശേരി :കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ കൊടുവള്ളി നിയോജക മണ്ഡലാടിസ്ഥാനത്തിൽ നടത്തിയ ശാസ്ത്ര ക്വിസിൽ തുടർച്ചയായി ഒന്നാം സ്ഥാനം കരസ്ഥമാക്കി മുന്നേറുകയാണ് കൂടത്തായി സെൻ്റ് മേരീസ് സ്കൂൾ .തൊട്ടുപിന്നിലായി എം ജെ സ്കൂൾ വട്ടോളി രണ്ടാം സ്ഥാനം നേടി. നേരിയ മാർക്കിൻ്റെ വിത്യാസത്തിൽ താമരശ്ശേരി ഹൈസ്കൂളിന് രണ്ടാം നഷ്ടമായി കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഷ്റഫ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. താമരശ്ശേരി ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ അഡ്വ. ജോസഫ് മാത്യു അധ്യക്ഷയായി. സ്റ്റാൻഡിങ് കമ്മറ്റി ചെയർമാന്മാരായ എം ടി അയ്യൂബ് ഖാൻ, മഞ്ജിത കുറ്റിയാക്കിൽ , സെക്രട്ടറി ഫവാസ് ഷമീം തുടങ്ങിയവർ സംസാരിച്ചു,കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് യൂത്ത് കോർഡിനേറ്റർ അൻഷാദ് മലയിൽ സ്വാഗതവും അഡ്വ.റഹ്മാൻ നന്ദിയും പറഞ്ഞു. മണ്ഡലത്തിലെ പത്ത് സ്കൂളുകളിൽ നിന്നും ഇരുപതോളം മത്സരാർഥികൾ പങ്കെടുത്തു. വിജയികൾക്ക് സർട്ടിഫിക്കറ്റും മൊമെന്റോയും നൽകി,തുടർന്ന് ക്യാഷ് പ്രൈസുംലഭിക്കുന്നതാണ്, ഒന്നാം സ്ഥാനം ലഭിച്ച
വിജയികൾക്ക് ജില്ലാ തല മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്..