കരിങ്ങാരി ഗവ.യു.പി.സ്കൂളിൽ പുസ്തക മധുരം പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അമീൻ പി.കെ ഉദ്ഘാടനം ചെയ്തു.ജന്മദിനാഘോഷത്തിൻ്റെ ഭാഗമായി വിദ്യാർഥികൾ മിഠായിക്ക് പകരം സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകമോ, അതിൻ്റെ വിലയോ നൽകുന്ന പദ്ധതിയാണ് പുസ്തക മധുരം. മാസാവസാനം ജന്മദിനമാഘോഷിച്ച മുഴുവൻ വിദ്യാർഥികളെയും സ്കൂൾ അസംബ്ലിയിൽ വെച്ച് സമ്മാനം നൽകിയും ബെർത്ത് ഡേ തൊപ്പിയണിയിച്ചും അനുമോദിക്കും. വിദ്യാർഥികളിൽ വായനയോടും, പുസ്തകങ്ങളോടും താൽപര്യം വർദ്ധിപ്പിക്കാൻ ഇത് കാരണമാകും.
പി.ടി.എ ജനറൽ ബോഡി യോഗത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വിദ്യാർഥികളെ അനുമോദിച്ചു. പി. ടി എ പ്രസിഡണ്ട് അബ്ദുല്ല കമ്പ, വൈസ് പ്രസിഡണ്ട് മഹേഷ് എം.പി.ടി.എ പ്രസിഡണ്ട് അശ്വിനി, വൈസ് പ്രസിഡണ്ട് രുതി എസ്.എം.സി ചെയർമാൻ നാസർ .എസ് വൈസ് ചെയർമാൻ റഷീദ് കാരപ്പറമ്പൻ എന്നിവരെ തിരഞ്ഞെടുത്തു.
നാസർ എസ് അധ്യക്ഷത വഹിച്ചു.ബാലൻ പുത്തൂർ, സിന്ധു കെ എം ,ബെഞ്ചമിൻ മോളോയിസ് എന്നിവർ പ്രസംഗിച്ചു.
പ്രധാനാധ്യാപകൻ ജോൺസൺ എം എ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി മമ്മൂട്ടി കെ നന്ദിയും പറഞ്ഞു.