നരിക്കുനി: നരിക്കുനിയിൽ ശക്തമായ മഴയിലും കാറ്റിലും ഓടിക്കൊണ്ടിരിന്ന ഗുഡ്സ് ഓട്ടോക്ക് മുകളിലേക്ക് തെങ്ങ് വീണു. അപകടത്തിൽ ഗുഡ്സ് ഓട്ടോ ഡ്രൈവർക്ക് പരിക്ക്. അരീക്കര എന്ന ഗുഡ്സിലെ ഡ്രൈവർ പന്നൂർ ഒഴലക്കുന്ന് സ്വദേശി പ്രജീഷിനാണ് പരിക്കേറ്റത്. നരിക്കുനി-പന്നൂർ റോഡിൽ മറവീട്ടിൽ താഴത്ത് ഇന്ന് ഉച്ചയോടെയാണ് അപകടം. വൈദ്യുതിലൈൻ പൊട്ടിവീണ് പ്രദേശത്ത് വൈദ്യുതി ബന്ധവും നിലച്ചു.