തെൽ അവിവ്: ഗസ്സയിൽ ഇസ്രായേൽ തുടരുന്ന വംശഹത്യ അടിയന്തരമായി അവസാനിപ്പിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് യു.എസ് പ്രസിഡന്റ് ട്രംപിന് മുൻ രഹസ്യാന്വേഷണ മേധാവികളടക്കം വിരമിച്ച 600 മുതിർന്ന ഉദ്യോഗസ്ഥരുടെ കത്ത്.
ഹമാസ് ഇസ്രായേലിന് ഭീഷണിയല്ലാത്തവിധം ദുർബലമായി കഴിഞ്ഞെന്നും ഇസ്രായേലികൾക്ക് വിശ്വാസമുള്ളയാളെന്ന നിലക്ക് യുദ്ധം നിർത്തി ബന്ദികളുടെ മോചനം ഉറപ്പാക്കാനും മഹാദുരിതം അവസാനിപ്പിക്കാനും ഇടപെടണമെന്നാണ് ആവശ്യം. ഗസ്സയിൽ ബന്ദി മോചനത്തിന് സൈനിക നീക്കം കൂടുതൽ ശക്തമാക്കാൻ നെതന്യാഹു ആലോചിക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് കത്ത്. ഗസ്സ ഒരിക്കലും ഇസ്രായേലിന് ഭീഷണിയാകുന്നില്ലെന്ന് ഉറപ്പുവരുത്തും വരെ യുദ്ധം തുടരുമെന്ന പ്രഖ്യാപനവുമായി നെതന്യാഹു അടിയന്തര മന്ത്രിസഭ യോഗം വിളിച്ചിരുന്നു.
മുൻ മൊസാദ് തലവൻ താമിർ പാർഡോ, ഷിൻ ബെത് മേധാവി ആമി അലാലോൺ, മുൻ പ്രധാനമന്ത്രി ഇഹുദ് ബാരക്, മുൻ പ്രതിരോധമന്ത്രി മോഷെ യാലോൺ തുടങ്ങിയവർ ഒപ്പുവെച്ചവരിൽ പെടും. ആഭ്യന്തര രഹസ്യാന്വേഷണ വിഭാഗമായ ഷിൻ ബെത് മുൻ മേധാവികളായ നദാവ് അർഗാമാൻ, യോറാം കൊഹെൻ, യാകോവ് പെരി, കാർമി ഗിലോൺ, മൂന്ന് മുൻ സൈനിക മേധാവികൾ എന്നിവരും ഇവരിലുണ്ട്. ഹമാസ് പിടിയിലുള്ള ഇസ്രായേൽ ബന്ദികളുടെ സ്ഥിതിയും കത്തിൽ പ്രത്യേകം പരാമർശിക്കുന്നുണ്ട്. ഭക്ഷണം കിട്ടാതെ മെലിഞ്ഞൊട്ടിയ ബന്ദികളുടെ വിഡിയോ കഴിഞ്ഞ ദിവസം ഹമാസ് പുറത്തുവിട്ടിരുന്നു. 50 ബന്ദികളാണ് നിലവിൽ ഹമാസ് നിയന്ത്രണത്തിലുള്ളത്. ഇവരിൽ എത്രപേർ ജീവനോടെയുണ്ടെന്ന് വ്യക്തമല്ല.ആഗോള സമ്മർദം ശക്തമായിട്ടും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നൽകുന്ന പിന്തുണയാണ് നെതന്യാഹുവിന് കൂടുതൽ ആക്രമണങ്ങൾക്ക് പ്രോത്സാഹനമാകുന്നത്. ശരാശരി 600 ട്രക്ക് ഭക്ഷ