.പൂനൂർ: കേളോത്ത് പ്രവര്‍ത്തിക്കുന്ന പൂനൂര്‍ ജിഎല്‍പി സ്‌കൂളിന്റെ പൂട്ട് തകര്‍ത്ത് മോഷണശ്രമം. അലമാരയില്‍ സൂക്ഷിച്ച 4 ലാപ്‌ടോപ്പുകള്‍, ഫയലുകള്‍ തുടങ്ങിയവ പുറത്തെടുത്തു വെച്ച നിലയിലാണ്. ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് പ്രധാനാധ്യാപിക ഒ.എം പ്രീത പറഞ്ഞു. തിങ്കളാഴ്ച രാവിലെ 7.15ന് സ്‌കൂള്‍ വ്യത്തിയാക്കാൻ പിടിസിഎം സ്റ്റാഫ് എത്തിയപ്പോഴാണ് സ്‌കൂളിന്റെ ഇരുമ്പു വാതിലിന്റെ പൂട്ട് തകര്‍ത്ത് ഓഫീസ് തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. ബാലുശ്ശേരി സ്റ്റേഷന്‍ എസ്ഐ എം. സുജിലേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം, വിരലടയാള വിദഗ്ധര്‍, ഡോഗ് സ്‌ക്വാഡ് എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
സമീപത്ത് നിന്ന് പുട്ടു തകര്‍ക്കാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന പൊട്ടിയ ഹാക്‌സോ ബ്ലേഡ്, കല്ല് എന്നിവ കണ്ടെടുത്തു. സ്‌കൂള്‍ പരിസരത്ത് നിന്ന് രണ്ടു ലാപ്‌ടോപുകള്‍ കണ്ടെത്തിയെങ്കിലും പരിശോധനയില്‍ അത് ഈ സ്‌കൂളിലേതല്ലെന്നും കൈറ്റ് സ്റ്റിക്കര്‍ പതിച്ചതിനാല്‍ മറ്റേതോ സ്‌കൂളില്‍ നിന്ന് എടുത്ത് ഉപേക്ഷിച്ചതാണോയെന്ന് സംശയിക്കുന്നതായി പിടിഎ ഭാരവാഹികള്‍ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ഏറാടിയില്‍, വാര്‍ഡ് മെംബര്‍ പി.സി ഷിജിലാല്‍, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ബിച്ചു ചിറക്കല്‍ തുടങ്ങിയവര്‍ സ്‌കൂള്‍ സന്ദര്‍ശിച്ചു.
.