പെരുമ്പള്ളി :പെരുമ്പള്ളി റൈഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആദർശ സംഗമവും സമസ്ത നൂറാം വാർഷിക റൈഞ്ച് തല സ്വാഗതം രൂപീകരണവും സംഘടിപ്പിച്ചു. റൈഞ്ച് പ്രസിഡൻറ് ആരിഫ് ദാരിമിയുടെ അധ്യക്ഷതയിൽ ചേർന്ന സംഗമം ദാറുത്തഖ്‌വ പ്രിൻസിപ്പാൾ സ്വാലിഹ് നിസാമി ഉദ്ഘാടനം ചെയ്തു.മുജീബ് റഹ്മാൻ ഫൈസി കമ്പളക്കാട് ആദർശ പ്രഭാഷണം നടത്തി.ഹനീഫ്കുഞ്ഞുകുളം.കെ ടി അഷറഫ് മണൽ വയൽ.റാഫി ദാരിമി, റാഫി ഹസനി, അഷ്‌റഫ്മുസ്ലിയാർ,കെപി സുലൈമാൻ ബാഖവി,മുഹമ്മദ് യാസീൻ ഫൈസി,ഷാഫി ഫൈസി തെയപ്പാറ , ഷറഫുദ്ദീൻ കൊട്ടാരക്കോത്ത്,ഹക്കീം നൂറാംതോട് എന്നിവർ സംസാരിച്ചു. ഉമർ മുസ്ലിയാർ പെരുമ്പള്ളി സ്വാഗതവും എൻ സി സത്താർ നന്ദിയും പറഞ്ഞു.