താമരശ്ശേരി: ടാലൻഷ്യ മെഗാ ക്വിസിൽ അത്യുജ്വല വിജയം നേടി നിർമ്മല യു.പി സ്കൂളിന്റെ മിന്നും താരങ്ങൾ. താമരശ്ശേരി കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ നേതൃത്വത്തിൽ കോർപ്പറേറ്റിലെ 72 സ്കൂളുകളെ നാലു മേഖലകളിലായി തിരിച്ചു സംഘടിപ്പിച്ച കോടഞ്ചേരി മേഖല യു.പി വിഭാഗം ടാലൻഷ്യ മെഗാ ക്വിസ്സിൽ ചമൽ നിർമ്മല യു.പി. സ്കൂളിലെ ഫാത്തിമ ഹംനയും ഫാത്തിമ ഹനയും മേഖലാതലത്തിലും രൂപത തലത്തിലും രണ്ടാം സ്ഥാനം കരസ്ഥമാക്കി. വിവിധ റൗണ്ടുകളിലായി നടന്ന വാശിയേറിയ മത്സരത്തിൽ ഉന്നതമാർക്ക് നേടിയാണ് രണ്ടു മിടുക്കികളും സ്കൂളിന്റെ യശസ് ഉയർത്തിയത്.കന്നൂട്ടിപ്പാറ സ്വദേശികളായഹനീഫ ജസ്നദമ്പതികളുടെ മക്കളാണ് ഹനയും ഹംനയും . സുവർണ്ണ ജൂബിലി വർഷത്തിൽ ഈ വിദ്യാർത്ഥികളുടെ മിന്നും വിജയം ജൂബിലി ആഘോഷത്തിന് തിളക്കം കൂട്ടും . മേഖലാ വിജയികളെ കോടഞ്ചേരി ഫൊറോന റെക്ടർ റവ. ഫാ. കുര്യാക്കോസ് ഐകുളമ്പിൽ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റുകളും നൽകി ആദരിച്ചു. വിജയികളെ സ്കൂൾ ഹെഡ്മിസ്ട്രസ്സ് ജിസ്ന ജോസും, ടാലൻഷ്യ കോടഞ്ചേരി മേഖലാ കോഡിനേറ്റർ ജിബിൻ പോളും, ക്വിസ് മാസ്റ്റർ സച്ചിനും അഭിനന്ദിച്ചു.