ചമൽ:യുദ്ധക്കെടുതികൾക്കിരയായ കുരുന്നുകളുടെ സ്മരണയിൽ ചമൽ ഗവൺമെന്റ് എൽ പി സ്കൂളിലെ കുരുന്നുകൾ മെഴുകുതിരി തെളിച്ചു.
സഡാക്കോ കൊക്കുകൾ നിർമ്മിച്ച് ശാന്തിവൃക്ഷത്തിലിരുത്തി പ്രാർത്ഥിച്ചു.
യുദ്ധവിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കി
പ്രകടനം നടത്തി.
യുദ്ധത്തിനെതിരെ ലോകസമാധാനത്തിനു വേണ്ടി നിലകൊള്ളും എന്ന് കുഞ്ഞുങ്ങൾ ശപഥം ചെയ്തു.
ഹെഡ്മാസ്റ്റർ ബഷീർ കൈപ്പാട്ട് യുദ്ധവിരുദ്ധ സന്ദേശം നൽകി.
സോഷ്യൽ സയൻസ് ക്ലബ്ബ് കൺവീനർ മേരി ഷൈനി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.