പുതുപ്പാടി: ഒടുങ്ങാക്കാട്
ഗ്രീൻവുഡ് ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർഥികൾ ഹിരോഷിമ ദിനാചരണത്തിന്റെ
ഭാഗമായി യുദ്ധത്തിന്റെ ദുരന്തമുഖം തുറന്നു കാണിക്കുന്ന നിരവധി പ്ലെക്കാർഡുകളു മേന്തികൊണ്ട് റാലി നടത്തി.
റാലിക്ക് സ്കൂൾ ലീഡർ റഷ ആർട്സ് ക്യാപ്റ്റൻ സെബ എന്നിവർ നേതൃത്വം നൽകി.
ഈദിനത്തിന്റെ പ്രാധാന്യവും സന്ദേശവും നൽകിക്കൊണ്ട് സ്കൂൾ പ്രിൻസിപ്പൽ ഷൈനി വിജയൻ, വൈസ് പ്രിൻസിപ്പൽ ഷിനി പി സി എന്നിവർ സംസാരിച്ചു.
1945 ഓഗസ്റ്റ് 6ന് ജപ്പാനിലെ ഹിരോഷിമയിൽ അണു ബോംബ് പ്രയോഗിച്ചപ്പോൾ മണിക്കൂറുകൾ ക്കുള്ളിൽ ലക്ഷക്കണക്കിന് ആളുകളാണ് മരിച്ചു വീണതെന്നും, പതിറ്റാണ്ടുകൾക്ക് ശേഷം ഇന്നും അവിടുത്തെ ജനങ്ങൾ ഇതിന്റെ ദുരിതം അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്നും, അതുകൊണ്ടുതന്നെ ലോകസമാധാനം നില നിൽക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും അതിനുവേണ്ടി നാം പ്രാർത്ഥിക്കണമെന്നും പ്രിൻസിപ്പൽ ഷൈനി വിജയൻ ആഹ്വാനം ചെയ്തു.
ശേഷം സ്കൂൾ ക്യാമ്പസിൽ റാലി അവസാനിച്ചു.