വടകര :റോഡിൽ വീണ മൊബൈൽ എടുക്കുന്നതിനിടെ വാഹനം കയറി ഇറങ്ങി യുവാവിന് ഗുരുതര പരിക്ക്. വടകര പുതിയ സ്റ്റാൻ്റിലെ ബേക്കറി ജീവനക്കാരനായ നേപ്പാൾ സ്വദേശി ജയ് ബഹദൂർ റായ്ക്കാണ് കൈ പത്തിക്ക് പരിക്കേറ്റത്.
ബുധനാഴ്ച രാത്രി 8.30 ഓടെയാണ് സംഭവം. റായ് ബേക്കറിയിൽ നിന്ന് താമസ സ്ഥലത്തേക്ക് പോകുന്നതിനിടെ മൊബെൽ ഫോൺ റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ഫോൺ കയ്യിൽ നിന്നും വീണതറിഞ്ഞപ്പോൾ നിലത്ത് നിന്ന് മൊബൈൽ ഫോൺ എടുക്കുന്നതിനിടെ ഒരു കൈയുടെ വിരലുകൾക്ക് മുകളിലൂടെ വാഹനം കയറി ഇറങ്ങി പോകുകയായിരുന്നു. കയറിയ വാഹനം നിർത്താതെ പോകുകയുണ്ടായി.
ഇയാളുടെ കരച്ചിൽ കേട്ട് ഓടി കൂടിയ ആളുകൾ വടകര ജില്ല ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പരിക്ക് ഗുരുതരമായതിനാൽ കോഴിക്കോടേക്ക് മാറ്റിയിട്ടുണ്ട്.. ഇയാളുടെ വലത് കൈ പത്തി ചിതറിയ നിലയിലാണ്. ഇടിച്ച വാഹനം കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി.