കൊച്ചി: ആലുവയില്‍ അമ്മയെ പീഡിപ്പിച്ച മകന്‍ അറസ്റ്റില്‍. ലഹരിക്ക് അടിമയായ മകന്‍ തന്നെ നിരന്തരമായി പീഡിപ്പിക്കുകയാണെന്ന് ആരോപിച്ച് അമ്മ നല്‍കിയ പരാതിയിലാണ് കേസും അറസ്റ്റും. അമ്മയുടെ പരാതി ലഭിച്ച പോലിസ് പ്രാഥമിക അന്വേഷണം നടത്തിയാണ് അറസ്റ്റിലേക്ക് കടന്നത്. യുവാവ് ലഹരിക്ക് അടിമയാണെന്നും ലഹരിയുടെ സ്വാധീനത്തിലാണ് പൈശാചിക കൃത്യങ്ങള്‍ ചെയ്‌തെന്നും പോലിസ് അറിയിച്ചു. പ്രതിയെ റിമാന്‍ഡ് ചെയ്തു