തൃശൂർ: തൃശ്ശൂര്‍-കുന്നംകുളം സംസ്ഥാനപാതയില്‍ ആന ഇടഞ്ഞു. കേച്ചേരിക്കടുത്ത് എരനെല്ലൂരില്‍ ആയിരുന്നു സംഭവം. മണിക്കൂറുകളോളം ആന പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിച്ച്. എഴുത്തുപുരക്കല്‍ ഗംഗ പ്രസാദ് എന്ന ആനയാണ് ഇടഞ്ഞത്. എന്ന് രാവിലെ 10.30-ഓടെ ആണ് ആന ഇടഞ്ഞത്. സംസ്ഥാന പാതയിലൂടെ ആന ഓടിയതോടെ സ്ഥലത്തെ സതാഗതം ഒരുമണിക്കൂറോളം സ്തംഭിച്ചു.
എരനെല്ലൂരില്‍ തളച്ചിരുന്ന പറമ്പില്‍ നിന്നാണ് ആന ഇടഞ്ഞ് ഓടിയത്. വഴിയില്‍ കണ്ട ഒരു ബൈക്ക് തട്ടിയിട്ടതൊഴിച്ചാല്‍ മറ്റ് അപകടങ്ങളൊന്നും ഉണ്ടായിട്ടില്ല. ഓടി കേച്ചേരി-കുന്നംകുളം റോഡില്‍ എത്തിയ ആന അല്‍പനേരം റോഡില്‍തന്നെ നിലയുറപ്പിച്ചു. ഇതോടെയാണ് ഗതാഗതം തടസപ്പെട്ടത്.
ഒരു ബസിന് നേരെ ആന പാഞ്ഞടുത്തെങ്കിലും പിന്നീട് പിന്തിരിഞ്ഞു. പിന്നീട് എരനെല്ലൂര്‍ പള്ളി റോഡിലേക്ക് എത്തിയ ആനയെ, 11 മണിയോടെ പള്ളി ഓഡിറ്റോറിയത്തിന് സമീപത്തെ പറമ്പിൽ തളച്ചു.