മലപ്പുറം: കോട്ടക്കൽ വളാഞ്ചേരി വട്ടപ്പാറ വയഡക്റ്റ് പാലത്തിന് മുകളിൽ നിന്ന് ഒരാൾ താഴേക്ക് ചാടി മരണപ്പെട്ടു. തിരൂർ ഇരിഞ്ഞാവൂർ സ്വദേശി സ്വരാജ് (23) ആണ് വട്ടപ്പാറ വയഡക്ട് പാലത്തിൻറെ പത്താം നമ്പർ പില്ലറിൽ നിന്നും താഴേക്ക് ചാടി മരണപ്പെട്ടത്. ആത്മഹത്യയാണ് എന്ന് സംശയിക്കുന്നു. പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.