പുതുപ്പാടി : ഈങ്ങാപ്പുഴ എം ജി എം ഹയർ സെക്കണ്ടറി സ്കൂളിൽ ഈ വർഷത്തെ സ്കൂൾ തല പ്രവൃത്തി പരിചയ സംഘടിപ്പിച്ചു. 2025 ഓഗസ്റ്റ് 08 വെള്ളിയാഴ്ച വർക്ക് എക്സ്പീരിയൻസ് അധ്യാപിക ബിനി കുര്യാക്കോസ് ടീച്ചറുടെ നേതൃത്വത്തിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ അനീഷ് ജോർജ് ഉദ്ഘാടനം നിർവഹിച്ചു. സീനിയർ അധ്യാപകരായ ശ്രീ ബിജു കുര്യാക്കോസ്, ശ്രീ സജി ജോൺ സ്റ്റാഫ് സെക്രട്ടറി ശ്രീമതി റീന ഒ പി അധ്യാപകരായ ഷേബ ടീച്ചർ മുബഷിർ അലി സാർ തുടങ്ങിയവർ സംസാരിച്ചു. ഈ സ്കൂളിലെ അധ്യാപകരായ ഷെല്ലി ടീച്ചർ രാജേഷ് സാർ എന്നിവർ വിധിനിർണയം നടത്തി. നിരവധി വിദ്യാർത്ഥികൾ പങ്കെടുത്ത മേള വൻ വിജയമായിരുന്നു എന്നും കഴിവുറ്റ പ്രതിഭകളെ തിരഞ്ഞെടുക്കാൻ ഇത്തരത്തിലുള്ള സ്കൂൾ തല മേളകൾക്ക് സാധിക്കുമെന്നും ഹെഡ്മാസ്റ്റർ ഉദ്ഘാടന ഭാഷണത്തിൽ പറഞ്ഞു. തുടർന്നും ഇങ്ങനെയുള്ള മേളകൾ നടത്തണമെന്നും അത് സ്കൂളിന് മുതൽക്കൂട്ട് ആണെന്നും ഓര്മപ്പെടുത്തി. ഒന്നാം സ്ഥാനം നേടിയ വിദ്യാർത്ഥികൾ സബ്ജില്ലാ തല മത്സരത്തിന് യോഗ്യത നേടുകയും അടുത്ത ദിവസം മുതൽ അവർക്ക് പ്രത്യേക പരിശീലനം ആരംഭിക്കുകയും ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു. തുടർന്ന് വിദ്യാർത്ഥികൾ ഉണ്ടാക്കിയ വസ്തുക്കൾ കാണാനുള്ള അവസരവും സംഘാടക സമിതി തയ്യാറാക്കി. സ്കൂൾ തല മത്സരം നടത്തി പ്രതിഭകളെ തിരഞ്ഞെടുക്കണമെന്ന ചിരകാല അഭിലാഷം മാനേജ്മെന്റ്റ് & പി ടി എ യുടെയും മുഴുവൻ അധ്യാപക - അനധ്യാപകരുടെയും രക്ഷകർത്താക്കളുടെയും കൂട്ടമായ പരിശ്രമത്തിലൂടെയും ഒത്തൊരുമയിലൂടെയും യാഥാർഥ്യമായ സന്തോഷത്തിലാണ് വർക്ക് എക്സ്പീരിയൻസ് അധ്യാപിക ബിനി ടീച്ചർ.