പേരാമ്പ്രയില്‍ എഴുപത്തിയൊന്നുകാരിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. മകന്‍ കൂത്താളി സ്വദേശി ലിനീഷ് അറസ്റ്റില്‍. അമ്മ കുഴഞ്ഞുവീണെന്നായിരുന്നു മകന്‍റെ മൊഴി. സ്വത്ത് തര്‍ക്കമാണ് കൊലപാതകകാരണം.
തിങ്കളാഴ്ചയാണ് മദ്യപിച്ചെത്തിയ ലിനീഷ് അമ്മയായ പത്മാവതിയെ മര്‍ദിച്ചത്. കാല്‍ മുട്ടുകൊണ്ട് നെറ്റിക്കും വാരിയെല്ലിനും ഇടിക്കുകയായിരുന്നു. തൊട്ടടുത്ത ദിവസം അമ്മയെ അബോധാവസ്ഥയില്‍ കണ്ടെന്ന് അയല്‍വാസികളോട് പറഞ്ഞ് ആശുപത്രിയിലേക്ക് മാറ്റി. അന്നേ ദിവസം പത്മാവതിയമ്മ മരിച്ചു. സംശയം തോന്നിയ നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിച്ചു. പോസ്റ്റുമോര്‍ട്ടത്തിലാണ് കൊലപാതകമാണെന്ന് തെളിയുന്നത്.
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ തെളിവുകള്‍ നിരത്തിയതോടെ മകന്‍ കുറ്റം സമ്മതിച്ചു. മര്‍ദനത്തെ തുടര്‍ന്ന് രക്തം കട്ടപിടിച്ചതാണ് മരണകാരണം. പ്രതിയെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. നേരത്തെ ഗള്‍ഫിലായിരുന്ന ഇയാള്‍ ഇപ്പോള്‍ അമ്മയ്‌ക്കൊപ്പമായിരുന്നു താമസം