മലപ്പുറം: ആതവനാട് ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ നിരവധി കുട്ടികള്‍ക്ക് ചിക്കന്‍പോക്‌സ് . 57 കുട്ടികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സ്‌കൂളിലെ എല്‍പി,യുപി വിഭാഗങ്ങള്‍ ഒരാഴ്ചത്തേക്ക് അടച്ചിട്ടു. ഹൈസ്‌കൂള്‍ ക്ലാസുകള്‍ ആരോഗ്യവകുപ്പിന്റെ കര്‍ശനമായ നിര്‍ദേശങ്ങളോടെ പ്രവര്‍ത്തിക്കുന്നതാണ്.
പനിയോ രോഗലക്ഷണങ്ങളോ ഉള്ള കുട്ടികളാണെങ്കില്‍ വീടുകളില്‍ തന്നെ തുടരണമെന്നും സ്‌കൂളിലെത്തുന്ന മുഴുവന്‍ കുട്ടികളും അധ്യാപകരും രക്ഷിതാക്കളുമെല്ലാം നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.