ആലപ്പുഴ: നിർമാണത്തിലിരുന്ന കീച്ചേരിക്കടവ് പാലം തകർന്ന് രണ്ട് പേർ മരിച്ച സംഭവത്തിൽ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. 3 ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. അസി.എക്സിക്യൂട്ടീവ് എഞ്ചിനിയർ, എക്സിക്യൂട്ടീവ് എഞ്ചിനിയർ, ഓവർസിയർ എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്. സംഭവത്തിൽ കരാറുകാരനെ കരിമ്പട്ടികയിൽപ്പെടുത്താനും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് നിർദേശം നൽകി. അപകടത്തെത്തുടർന്ന് നടന്ന പൊതുമരാമത്ത് വിജിലൻസ് വിഭാഗത്തിൻ്റെ അന്വേഷ റിപ്പോർട്ടിന് പിന്നാലെയാണ് നടപടി. ഇതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് ഫേസ്ബുക്കിലൂടെ പ്രതികരണം നടത്തി.