മലപ്പുറം: പടിക്കൽ ദേശീയ പാതയിൽ കല്ലുമായി പോകുന്ന ലോറിയുടെ പിറകിൽ മിനിലോറി ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. പടപറമ്പ് സ്വദേശി മുഹമ്മദ് ഹനീഫ, രണ്ടത്താണി സ്വദേശി അൻവർ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇരുവരും. ചികിത്സയിലിരിക്കെ അൽപ്പസമയം മുമ്പാണ് മരണത്തിന് കീഴടങ്ങിയത്. ഇടിയുടെ ആഘാതത്തിൽ മിനിലോറിയുടെ മുൻവശം പൂർണ്ണമായും തകർന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും