കോഴിക്കോട്: നഗരത്തിന്റെ പല ഭാഗങ്ങളിലും മാരക ലഹരി മരുന്നായ എം.ഡി.എം.എ എത്തിച്ച് വിൽപന നടത്തുന്ന യുവാവ് വാഹന പരിശോധന നടത്തുന്നതിനിടെ മാറാട് പോലീസിന്റെ പിടിയിലായി. കോഴിക്കോട് ചക്കുംകടവ് സ്വദേശി ചക്കാലക്കൽ വീട്ടിൽ മുഹമ്മദ് അൻസാരി (32)യെയാണ് എം.ഡി.എം.എ കടത്താനുപയോഗിച്ച വാഹനം സഹിതം പോലീസ് കസ്റ്റഡിയിലെടുത്തത്.
മാറാട് പോലീസ് സ്റ്റേഷൻ പരിധിയിലെ മാത്തോട്ടം -കുത്തുകല്ല് റോഡിൽ വെച്ച് വാഹന പരിശോധന നടത്തുന്നതിനിടെ കാർ പരിശോധന സംഘം കൈ കാണിച്ച് നിർത്തിയ്ക്കുകയും, പരിശോധന നടത്തുകയുമായിരുന്നു. പരിശോധനയ്ക്കിടെ പരിഭ്രമിക്കുന്നത് കണ്ട പ്രതിയെ തടഞ്ഞു നിർത്തി ദേഹപരിശോധന നടത്തിയപ്പോൾ ഇയാളുടെ പാന്റിന്റെ പോക്കറ്റിൽ നിന്നും നിന്നും വിൽപ്പനയ്ക്കായി സൂക്ഷിച്ച മാരക മയക്കുമരുന്നായ 2.5 ഗ്രാം എം.ഡി.എം.എ കണ്ടെടുക്കുകയായിരുന്നു