താമരശ്ശേരി :താമരശ്ശേരിയിലും പരിസര പ്രദേശങ്ങളിലും 31 വർഷക്കാലം ആതുര ശുശ്രൂഷാ രംഗത്ത് സേവനമനുഷ്ഠിച്ച് വിശ്രമജീവിതം നയിക്കുന്ന ഡോ.വി. കുട്ട്യാലി രചിച്ച 5-ാമത്തെ പുസ്തകം
'ചിറകറ്റ ജീവൻ അഥവാ മയക്കും മരുന്ന് '
പ്രകാശനം ചെയ്തു.
താമരശ്ശേരി സാംസ്കാരിക വേദി സംഘടിപ്പിച്ച ചടങ്ങിൽ കോഴിക്കോട് മേയർ ഡോ.ബീന ഫിലിപ്പ് മാപ്പിളപ്പാട്ട് ഗവേഷകൻ ഫൈസൽ എളേറ്റിന് പുസ്തകം നൽകിയാണ് പ്രകാശനം ചെയ്തത്.
മയക്കുമരുന്നിന്റെ ദുരന്ത ലോകത്തെക്കുറിച്ച് യാഥാർത്ഥ്യവും ഫിക്ഷനും ഒരുമിച്ചു ചേർന്നതാണ് വർത്തമാന കാലഘട്ടത്തിൽ ഏറെ പ്രസക്തമായ ഈ പുസ്തകം.
വർഷങ്ങൾക്കു മുമ്പ് തന്നെ ബാധിച്ച മഹാരോഗത്തെ ഇച്ഛാശക്തിയോടെ അതിജീവിച്ച ഡോ.കുട്ട്യാലി പിന്നീട് രചിച്ച
' കാൻസർ സത്യവും മിഥ്യയും ; ഒരു ഡോക്ടറുടെ അനുഭവസാക്ഷ്യം ' എന്ന പുസ്തകം ഏറെ ശ്രദ്ധേയമായിരുന്നു.
താമരശ്ശേരി സാംസ്കാരിക വേദി പ്രസിഡണ്ട് ടി. ആർ. ഒ. കുട്ടൻ അധ്യക്ഷനായി.
കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ .സജിത്ത് കുമാർ,
റിട്ട. ജില്ലാ കലക്ടർ ടി ഭാസ്കരൻ,
താമരശ്ശേരി സാംസ്കാരിക വേദി സെക്രട്ടറി ഗിരീഷ് തേവള്ളി, അഡ്വ. ജോസഫ് മാത്യു,
സൈനുൽ ആബിദീൻ തങ്ങൾ,
ഹബീബ് തമ്പി, ടി കെ അരവിന്ദാക്ഷൻ, ഡോ കെ പി അബ്ദുൽ റഷീദ്,
ദേവരാജ് പി വി , വി കെ അഷ്റഫ്, അബ്ദുള്ള പേരാമ്പ്ര ,റാഷി താമരശ്ശേരി
ഡോ പി കെ മുഹസിൻ , അമീർ മുഹമ്മദ്
ഷാജി പ്രസംഗിച്ചു.
താമരശ്ശേരി സാംസ്കാരിക വേദിയുടെ ഉപഹാരം ഡോ വി . കുട്ട്യാലിയ്ക്ക് മേയർ
ഡോ ബീന ഫിലിപ്പ് നൽകി.
ഡോ. സജിത് കുമാർ ഡോ.ബീന ഫിലിപ്പ്
എന്നിവർ പൊന്നാട അണിയിച്ചു.
ഗന്ഥകാരൻ ഡോ വി കുട്ട്യാലി
മറുമൊഴി നടത്തി