വയനാട്.: തൃശ്ശിലേരി ഗവ. ഹയർസെക്കൻഡറി സ്കൂളിലെ സ്റ്റാഫ് റൂമിൽനിന്ന് മൂർഖൻപാമ്പിനെ പിടികൂടി. ഹൈസ്കൂൾ വിഭാഗം സ്റ്റാഫ് മുറിയിലാണ് വെള്ളിയാഴ്ച വൈകീട്ട് പാമ്പിനെ കണ്ടത്. വിവരമറിയിച്ചതിനെ തുടർന്ന് പാമ്പുപിടിത്ത വിദഗ്ധൻ വി.പി. സുജിത്ത് എത്തിയാണ് പാമ്പിനെ പിടിച്ചത്. സ്കൂൾവിട്ട സമയമായതിനാൽ കുട്ടികളിൽ പരിഭ്രാന്തിയുണ്ടായില്ല. സ്റ്റാഫ് മുറിയിലെ അലമാരയ്ക്കിടയിൽ ഒളിച്ച പാമ്പിനെ ഫയലുകളെല്ലാം മാറ്റി അലമാര ചരിച്ചിട്ടാണ് പിടിച്ചത്. പിന്നീട് സുരക്ഷിതമായി വനത്തിലേക്ക് വിട്ടു