കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിനടയിലേക്ക് ചാടി അതിഥി തൊഴിലാളിയായ യുവാവിന്റെ ആത്മഹത്യാ ശ്രമം. കോഴിക്കോട് കല്ലായി റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് വച്ചാണ് സംഭവം നടന്നത്. ഇതിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യം പുറത്തുവന്നു. മെഡിക്കല്‍ കോളേജ്-കൊളത്തറ റൂട്ടില്‍ സര്‍വീസ് നടത്തുന്ന എമറാള്‍ഡ് ബസിന്റെ അടിയിലേക്കാണ് യുവാവ് അപ്രതീക്ഷിതമായി ചാടിയത്. എന്നാല്‍ ഡ്രൈവറുടെ സമയോചിതമായ ഇടപെടലില്‍ വലിയ ദുരന്തം ഒഴിവാകുകയായിരുന്നു. എന്നാല്‍ ആത്മഹത്യാ ശ്രമം പാളിയതിന് പിന്നാലെ ഇയാള്‍ ഇവിടെ നിന്നും ഓടി രക്ഷപ്പെട്ടു. റെയില്‍വേ സ്റ്റേഷന്‍ ഭാഗത്തേക്കാണ് ഇയാള്‍ ഓടിപ്പോയത്.