പാലക്കാട്: കല്‍പ്പാത്തിയില്‍ വ്യാപാരികളും യുവാക്കളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നാല് പേര്‍ക്ക് കുത്തേറ്റു. കല്‍പ്പാത്തി കുണ്ടംമ്പലത്തിന് സമീപത്ത് വെച്ചായിരുന്നു സംഭവം. പെണ്‍ സുഹൃത്തിനെ ശല്യം ചെയ്‌തെന്ന് ആരോപിച്ച് ആണ്‍സുഹൃത്തും കൂട്ടുകാരുമാണ് നാലു പേരെ കുത്തി പരിക്കേല്‍പ്പിച്ചത്.
ഇന്നലെ വൈകിട്ട് 5.30ഓടെയാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. കല്‍പ്പാത്തി വിശ്വനാഥ ക്ഷേത്രത്തിന്റെ മുന്‍പില്‍ വെച്ചായിരുന്നു ആക്രമണം. സംഭത്തില്‍ നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ക്ഷേത്രത്തിന് മുന്‍പില്‍ പൂക്കച്ചവടം ചെയ്തിരുന്ന ഷാജഹാന്‍ പെണ്‍കുട്ടികളെ നോക്കി കമന്റ് അടിച്ചുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം. പൂ മുറിക്കാന്‍ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് പെണ്‍കുട്ടികള്‍ക്കൊപ്പം ഉണ്ടായിരുന്ന ആണ്‍ സുഹൃത്ത് ഷാജഹാനെ കുത്തുകയായിരുന്നു. ഷാജഹാന്റെ വയറിനാണ് കുത്തേറ്റത്.