കോഴിക്കോട്: കല്ലായിയിൽ വീട്ടിൽ സൂക്ഷിച്ച എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ. ക്രിസ്റ്റ്യൻ പോൾ ടി.വി (25) യാണ് 3.76 ഗ്രാം എം.ഡി.എം.എയുമായി പിടിയിലായത്. ഫറോക്ക് എക്‌സൈസ് റേഞ്ച് ഇൻസ്പെക്ടർ ഗിരീഷ് കുമാർ ജി, വനിത സിവിൽ എക്സൈസ് ഓഫീസർ മഞ്ചുള, സിവിൽ എക്സൈസ് ഓഫിസർമാരായ സവീഷ്, റജുൽ ടി, അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) റഷീദ് കെ.പി, അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ഡ്രൈവർ എഡിസൺ എന്നിവർ റെയ്‌ഡിൽ പങ്കെടുത്തു.