മുക്കം: ആത്മീയ ചികിത്സയുടെ മറവിൽ ഭിന്നശേഷിക്കാരിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. കള്ളന്തോട് സ്വദേശിയും ആത്മീയ ചികിത്സകനുമായ മുഹമ്മദ് മഷ്ഹൂർ തങ്ങളെയാണ് കുന്ദമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.
വീട് കേന്ദ്രീകരിച്ചാണ് പ്രതി ആത്മീയ ചികിത്സ നടത്തിയിരുന്നത്. കള്ളന്തോട്ടെ വീട്ടിലെത്തിയാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. വൈദ്യപരിശോധന പൂർത്തിയാക്കിയ പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും.
മലപ്പുറം സ്വദേശിയായ ഭിന്നശേഷിക്കാരിയായ 40കാരിയുടെ പരാതിയിലാണ് അറസ്റ്റ്. വിവാഹ വാഗ്ദാനം നൽകി പല തവണ പീഡനത്തിനിരയാക്കുകയും വിവരം പുറത്തായാൽ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് പരാതി.
പ്രതിക്കെതിരെയുള്ളത് ആദ്യ പരാതിയല്ല. മറ്റൊരു സ്ത്രീയെ പീഡിപ്പിച്ച കേസിൽ ഇയാൾ ഹൈകോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടിയിരുന്നു. ഭക്ഷണത്തിൽ ഉറക്കഗുളിക നൽകി പീഡിപ്പിച്ചെന്നാണ് പരാതി.
കൂടാതെ, സ്ത്രീയുടെ കൈയ്യിൽ നിന്ന് ഏഴ് ലക്ഷം പണവും 40 പവൻ സ്വർണവും വാങ്ങിയിരുന്നു. ഈ കേസ് നിലനിൽക്കെയാണ് ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച പുതിയ സംഭവം